സ്വന്തം തെറ്റ് • LifeBlog #037

‘ഇത് ശരിയാണോ?’‘ഇങ്ങനെ മതിയോന്ന് നോക്കിയേ.’‘വല്ല്യ കുഴപ്പമില്ലല്ലോ? സെൻഡ് ചെയ്യട്ടേ?’ അവസാനമില്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ അമിതമായ ആശ്രയത്വത്തിന്റെ സൂചനയാണ്. ഭേദമെന്താന്ന് ചോദിച്ചാൽ, പോരായ്മയുടെയും പരാജയത്തിന്റെയും ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു പ്രവർത്തിക്കുക എന്നതാണ്. പലപ്പോഴും, നമ്മുടേതായ തെറ്റ് ചെയ്യാൻ നാം കാണിക്കുന്ന ധൈര്യം, മറ്റൊരാളുടെ ശരിയിലുള്ള നമ്മുടെ വിശ്വാസത്തേക്കാളും വളർച്ചക്ക് ഉതകും.

എപ്പോഴും പ്രകാശിക്കുന്ന ബൾബ് • LifeBlog #036

കിടപ്പുമുറിയിലെ ബൾബിനെപ്പറ്റി ചിന്തിക്കൂ. നമുക്കറിയാം, അത് എപ്പോഴും പ്രകാശിക്കേണ്ടതില്ല. പുറമേനിന്നുള്ള നാച്വറൽ ആയ വെളിച്ചം ലഭ്യമാണെങ്കിൽ, അതിന് അണഞ്ഞ് കിടക്കാവുന്നതാണ്. അതുപോലെ, നമ്മൾ ഉറങ്ങുമ്പോഴും ബൾബ് പ്രകാശിക്കേണ്ടതില്ല. എപ്പോഴും ബൾബ് കത്തിച്ചിടണമെന്ന് നമ്മൾ ശഠിക്കുകയാണെങ്കിൽ രണ്ട് നഷ്ടമാണുള്ളത്. ഒന്നാമതായി ഊർജ നഷ്ടം. രണ്ടാമത്, ബൾബിന്റെ ആയുസ് കുറയുന്നു. മനുഷ്യരുടെ കാര്യവും സമാനമാണ്. എപ്പോഴും തിളങ്ങിനിൽക്കാനുള്ള പ്രെഷർ നമ്മളെ സംബന്ധിച്ചിടത്തോളം ഡാമേജിങ് ആണ്. നമ്മൾ ‘ഇന്റ്രസ്റ്റിങ്’ ആയിരിക്കുമ്പൊഴേ സ്നേഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ എന്ന തോന്നൽ ഉണ്ടായാൽ എന്തു സംഭവിക്കും?… Continue reading എപ്പോഴും പ്രകാശിക്കുന്ന ബൾബ് • LifeBlog #036

ടോയ്ലെറ്റിൽ വീണ ടൂത്ബ്രഷ് • LifeBlog #035

അച്ഛന്റെയോ അമ്മയുടെയോ ടൂത്ബ്രഷ്, കുട്ടിയുടെ കൈ തട്ടി ടോയ്ലെറ്റിലേക്ക് വീണുവെന്ന് കരുതുക. സംഭവം തൽക്കാലം ആരും കണ്ടിട്ടില്ല എന്നും വെക്കുക. ഇക്കാര്യം തുറന്നുപറയുന്നത് അത്ര സെയ്ഫല്ലാത്ത അന്തരീക്ഷമാണ് വീട്ടിലുള്ളതെങ്കിൽ – അതായത് കുറ്റപ്പെടുത്തലോ ചീത്തവിളിയോ ശിക്ഷയോ ആണ് കുട്ടി പ്രതീക്ഷിക്കുന്നതെങ്കിൽ – കുട്ടി എന്ത് ചെയ്യും? എങ്ങനെയെങ്കിലും ടൂത്ബ്രഷ് തിരിച്ചെടുത്ത് ഇരുന്നിടത്ത് വെക്കും. കുട്ടിയുടെ ശുചിത്വബോധത്തിനനുസരിച്ച് സോപ്പിട്ടോ ഇടാതെയോ അത് ചിലപ്പോൾ കഴുകുമായിരിക്കും. നിങ്ങളോ മറ്റാരെങ്കിലുമോ അതറിയാൻ പോകുന്നില്ല. ആ ടൂത്ബ്രഷ് കൊണ്ട് ഉടമ ദിവസങ്ങളോളം ബ്രഷിങ്… Continue reading ടോയ്ലെറ്റിൽ വീണ ടൂത്ബ്രഷ് • LifeBlog #035

പരസ്യസംസ്കാരം – II • LifeBlog #034

പരസ്യത്തിലെ സൂപ്പർ സ്റ്റാറിന്റെ മകൾക്ക് പ്രശസ്ത ലേണിങ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായമാണ്. എന്നാൽ റിയൽ ലൈഫിലെ മക്കൾക്ക് ആ പ്രായം കുറേ നേരത്തേ പിന്നിട്ടിരിക്കുന്നു. അവരുടെ ചെറുപ്പത്തിലൊന്നും ഈ ലേണിങ് ആപ്പ് ഉണ്ടായിരുന്നില്ല താനും. താരതമ്യേന ‘കുറഞ്ഞ സെഗ്മന്റി’ലുള്ള ആ ഒരു സ്കൂട്ടർ ഹിന്ദിയിലെ യങ് സൂപ്പർ സ്റ്റാർ ഓടിച്ചുനടക്കുന്നത് പരസ്യത്തിൽ മാത്രമേ ആളുകൾ കാണാനിടയുള്ളൂ. പരസ്യങ്ങളിൽ താരങ്ങൾ എൻഡോഴ്സ് ചെയ്യുന്ന പ്രൊഡക്ടുകൾക്ക് അവരുടെ റിയൽ ലൈഫിൽ പലപ്പോഴും വലിയ സ്ഥാനമൊന്നും കാണില്ല. ഇതറിയുമ്പോഴും ആ അറിവിനെപ്പറ്റി… Continue reading പരസ്യസംസ്കാരം – II • LifeBlog #034

പരസ്യസംസ്കാരം – I • LifeBlog #033

പരസ്യങ്ങൾ നമ്മുടെ ചോയിസിനെ സ്വാധീനിക്കാൻ കാരണങ്ങൾ എന്തൊക്കെയാവാം? നമ്മൾപോലുമറിയാതെ നമ്മുടെ മനസ്സ് പരിഗണിക്കുന്നത് എന്തൊക്കെ കാര്യങ്ങളാവാം? പരസ്യം കാണുമ്പോൾ ഏറെക്കുറെ പൊതുവായി ആളുകൾ വിശ്വസിച്ചുപോരുന്ന ചില കാര്യങ്ങൾ: 1. പരസ്യം നിർമ്മിക്കാനും പ്രദർശിപ്പിക്കാനുമായി ഒരു (വലിയ) തുക സ്ഥാപനം ചിലവഴിച്ചിരിക്കുന്നു. അതിനാൽ,a. അവർ ബിസിനസിൽ സീരിയസ് ആയിരിക്കാം.b. പരസ്യചിലവിന് ആനുപാതികമായ വലിയൊരു തുക ഉല്പന്നം/സേവനം രൂപപ്പെടുത്താനും ചിലവഴിച്ചിരിക്കാം. അതുകൊണ്ടുതന്നെ ഗുണമേന്മ കൂടുതലായിരിക്കാം.c. മാർക്കറ്റിലെ നിലനില്പ് സാമ്പത്തികമായ കെട്ടുറപ്പിനെ ആസ്പദമാക്കിയിരിക്കുന്നു. സാമ്പത്തികപശ്ചാത്തലത്തെയും, അതുവഴി, സ്ഥാപനത്തിൻ്റെ നിലനിൽപ്പിനെയും സംബന്ധിച്ച സൂചന… Continue reading പരസ്യസംസ്കാരം – I • LifeBlog #033

ആദ്യത്തെ ഏതാനും പേർ | LifeBlog #032

ഈ ബ്ലോഗ് ഇപ്പോൾ ഏറെക്കുറെ മുടങ്ങാതെ പിന്തുടരുന്നത് ഏതാണ്ട് ഇരുപതിൽതാഴെ മാത്രം ആളുകളാണ്. നിരാശയുടെ ടോണിൽ വായിക്കപ്പെടാനിടയുള്ള ഒരു വാക്യമാണ് മുകളിലെഴുതിയത്. എന്നാൽ തീർത്തും സത്യസന്ധമായി പറഞ്ഞാൽ അതൊരു വസ്തുത എന്നനിലയിൽ മാത്രം പങ്കുവെച്ചതാണ്. എന്താണ് ഇരുപത് എന്ന ‘ചെറിയ നമ്പർ’ നിരാശാജനകമാകാത്തത്? വലിയ നമ്പർ ഉണ്ടാവുക പ്രധാനമല്ലേ? ശരിയാണ്. ആളുകളിലേക്ക് മൂല്യം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുമ്പോൾ നമ്പർ തീർച്ചയായും പ്രധാനമാണ്. പൂജ്യമാണ് നമ്പറെങ്കിൽ തീർച്ചയായും തൽക്കാലം ലോകത്തിന്മേൽ നമ്മുടെ വർക്കിന് ഇമ്പാക്റ്റ് ഒന്നും തന്നെയില്ലെന്ന്… Continue reading ആദ്യത്തെ ഏതാനും പേർ | LifeBlog #032

നഷ്ടത്തിലെ ലാഭം | LifeBlog #031

സുഹൃത്തുക്കളുടെ ചില ആവലാതികൾ: “3000 രൂപയോ? അതാ ഷോപ്പീന്ന് വാങ്ങിയതെന്തിനാ? മറ്റേ ഷോപ്പിൽ 2950 രൂപയേ ഉണ്ടായിരുന്നുള്ളല്ലോ?” “ഫ്ലിപ്കാർട്ടിൽ അടുത്തയാഴ്ച വല്യ ഓഫറുകൾ വരാനിരിക്കുകയല്ലേ? ഇപ്പൊ ആ സ്റ്റോറിൽ പോയി വാങ്ങേണ്ട വെല്ല കാര്യവുമുണ്ടായിരുന്നോ?” “12 മെഗാപിക്സലിന്റെ ക്യാമറാ ഫോണൊക്കെ ഇപ്പൊ നീയല്ലാതെ ആരെങ്കിലും വാങ്ങുമോ? 48ഉം 64ഉം മെഗാപിക്സൽ വരെ ഔട്ടാവാറായി.” നമ്മുടെ സുഹൃത്തുക്കൾ ഈ പറയുന്ന കാര്യങ്ങളൊക്കെ സത്യമായിരിക്കാം. അവർക്ക് ഉദ്ദേശശുദ്ധിയും ഉണ്ടാകാം. എന്നാൽ, സ്നേഹത്തോടെ നമ്മളുടെ ‘മണ്ടത്തരം’ കാണിച്ചുതരുന്ന സുഹൃത്തുക്കൾ ചിന്തിക്കാത്ത ചില… Continue reading നഷ്ടത്തിലെ ലാഭം | LifeBlog #031

പബ്ലിഷ് ചെയ്യുമ്പോൾ | LifeBlog #030

നമ്മുടെ വർക് സോഷ്യൽ മീഡിയയിലോ ബ്ലോഗിലോ പബ്ലിഷ് ചെയ്യുകയെന്നാൽ അത് കേവലം ഷോകെയ്സ് ചെയ്യൽ മാത്രമല്ല. അതായത്, കേവലം ക്ലൈന്റ്സിനെ കണ്ടെത്താൻ നമ്മെ സഹായിക്കുക മാത്രമല്ല അത് ചെയ്യുക. വർക്ക് പബ്ലികിനുമുന്നിൽ പ്രദർശിപ്പിക്കാൻ തയ്യാറാകുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങൾ: ദീർഘമായ/ദീർഘമാകുമായിരുന്ന ഒരു ഒളിച്ചിരിപ്പ് അവസാനിക്കുന്നു. ഇനി മറച്ചു വെക്കാനൊന്നുമില്ല എന്ന തിരിച്ചറിവിലേക്ക് നമ്മൾ നീങ്ങുന്നു. തുടക്കമിട്ടാൽ മുന്നോട്ട് നീങ്ങൽ താരതമ്യേന ഈസി ആണ്. ആദ്യമായി ഒരു വർക് പബ്ലിഷ് ചെയ്താൽ മാത്രമേ, രണ്ടാമത്തതിലേക്ക് ഒരു മെച്ചപ്പെടലിന് സാധ്യതയുള്ളൂ.… Continue reading പബ്ലിഷ് ചെയ്യുമ്പോൾ | LifeBlog #030

ഷോകെയ്സ് ചെയ്യൂ | LifeBlog #029

ഷോപ്പിൽ നിന്ന് നമ്മൾ കണ്ടും തൊട്ടുനോക്കിയും മണത്തറിഞ്ഞും രുചിച്ചും മറ്റുമാണ് സാധനങ്ങൾ വാങ്ങുക. ഓൺലൈൻ ഷോപ്പിങ്ങിന്റെ ഈ കാലത്തുപോലും പ്രൊഡക്റ്റിന്റെ എക്സ്പീരിയൻസ് എത്ര മികച്ചരീതിയിൽ ഉപഭോക്താവിന് കൈമാറാം എന്ന കാര്യത്തിൽ വലിയ മത്സരമാണ്. ഓഗ്മെന്റഡ് റിയാലിറ്റിയും മറ്റുമാണ് കമ്പനികൾ പയറ്റുന്നത്. കണ്ണടയും മറ്റും ഓൺലൈനായി വാങ്ങുമ്പോൾ, ആപ്പ് തുറന്നിട്ട് വിർച്വൽ ഷോകെയ്സിൽനിന്ന് ഒന്നു സിലക്ട് ചെയ്ത് നമ്മുടെ ക്യാമറ ഓണാക്കുകയേ ചെയ്യേണ്ടതുള്ളൂ, നമ്മുടെ മുഖത്ത് കണ്ണട വെച്ചുനോക്കുന്ന അനുഭവം 180 ഡിഗ്രിയിൽ നമുക്ക് സ്ക്രീനിൽ കിട്ടും. ഇഷ്ടപ്പെട്ടാൽ… Continue reading ഷോകെയ്സ് ചെയ്യൂ | LifeBlog #029

പരീക്ഷയ്ക്ക് വരാത്തത് | LifeBlog #028

“ഈ പോർഷൻ പരീക്ഷയ്ക്ക് വരുമോ മാഷേ?” “ഈ ചോദ്യം ഇമ്പോർട്ടന്റാണോ ടീച്ചറെ?” ഇങ്ങനെയെല്ലാം വിദ്യാർഥികൾ ചോദിച്ചുകേൾക്കാറുണ്ട്. ഇത്തരമൊരു ചോദ്യത്തിന് വ്യവസ്ഥയിൽ ഇടമുണ്ടാവുമ്പോൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയല്ലേ? ശരിയാണ്, മാർക്ക് നേടാൻ പഠിച്ചാൽ നമ്മൾ കുറച്ച് അറിവ് സമ്പാദിക്കുകയും ചെയ്യും. എന്നാൽ അറിവുനേടൽ എന്നത് മാർക്കിന് വേണ്ടി പഠിക്കുന്നതിന്റെ സൈഡ് ഇഫെക്റ്റ് മാത്രമാകുന്നത് കഷ്ടമല്ലേ? മാത്രമല്ല അതിന്റെ ലോജിക് എന്താണ്? ഒരു ക്ലാസിലെ ഒരു വിഷയത്തിൽ പതിനായിരക്കണക്കിന് മാർക്കിനു തുല്ല്യമായ അറിവുണ്ടാവും. എന്നാൽ പരീക്ഷയ്ക്ക് നൂറു മാർക്കിനോ… Continue reading പരീക്ഷയ്ക്ക് വരാത്തത് | LifeBlog #028