നവീനമായ ചിന്തകളും രീതികളും പ്രവർത്തികളും അതിന്റേതായ റിസ്കോടെയാണ് വരുന്നത്. ഇനൊവേറ്റ് ചെയ്യുക എന്നതിനെ ആ അർഥത്തിൽ ഒരു ബലൂൺ വീർപ്പിക്കുന്നതിനോട് ഉപമിക്കാം.
പൊട്ടുമെന്ന് ഭയന്ന് ഒരിക്കലും വീർപ്പിക്കാത്ത ബലൂൺ ഒരു എക്സ്ട്രീം. അല്പമധികം വീർപ്പിച്ച് പൊട്ടിയ ബലൂൺ ആണ് മറ്റേ എക്സ്ട്രീം.
താരതമ്യേന ഭേദപ്പെട്ട ബലൂൺ എളുപ്പത്തിൽ പൊട്ടുകയില്ല. അത് വീർപ്പിക്കാൻ താരതമ്യേന പ്രയാസവുമായിരിക്കും.
ശ്രമത്തിനിടയിൽ പല ഇനോവേഷനുകൾ ‘പൊട്ടിയാലും’, ഇവെൻച്വലി രണ്ടുകാര്യങ്ങൾ സംഭവിക്കും.
- മെച്ചപ്പെട്ട ഒരു ഇനൊവേഷൻ ബലൂണിലേക്ക് നമ്മൾ എത്തിച്ചേരും. മുൻപ് പറഞ്ഞപോലെ അത്ര എളുപ്പം പൊട്ടാത്ത ഒന്നിലേക്ക്.
- പൊട്ടുമെന്ന റിസ്കിന്റെ കൈപിടിച്ച് നൃത്തം ചെയ്തുകൊണ്ട് ഇനൊവേഷൻ ബലൂണിനെ വീർപ്പിച്ച് നിർത്താൻ നമ്മൾ പഠിക്കും.
ഓർക്കേണ്ടതിതാണ്:
ഉപയോഗിക്കാത്ത ഇനൊവേഷൻ ബലൂൺ ഒരിക്കലും അതിന്റെ പർപ്പസ് നിർവഹിക്കുന്നില്ല. ഇനൊവേറ്റ് ചെയ്യൂ. എപ്പോഴും.