വാഹനങ്ങളുടെ പിന്നിൽ റെഡ് ലൈറ്റ്സ് ഉണ്ടാകും. എന്നാൽ പിന്നിലോ മുന്നിലോ ഗ്രീൻ ലൈറ്റ്സ് കാണില്ല. അത് സ്വാഭാവികമായി തോന്നാം. അതങ്ങനെയാകാനുള്ള കാരണം എളുപ്പം മനസ്സിലാക്കാനുമാകും.
പക്ഷേ, തൽക്കാലം ഈ ചിന്തയെ ഒന്നു വലിച്ചുനീട്ടാം:
റെഡ് ലൈറ്റ് നിർത്താനും ഗ്രീൻ ലൈറ്റ് പ്രൊസീഡ് ചെയ്യാനുമുള്ള സൂചനയാണെന്ന് നമുക്കറിയാം.
‘സ്റ്റോപ്’ എന്നോ ‘നോ’ എന്നോ പറയുമ്പോൾ, കാര്യമായ ആശങ്കകൾ ഇല്ല. നിർത്തുന്നത് ഒരു പ്രശ്നമുള്ള കാര്യമായി നമ്മൾ കാണുന്നില്ല. നിർത്തേണ്ടത് നിർത്തുന്നതിനു പുറമേ മറ്റെന്തെങ്കിലും കൂടി നിർത്തിയാലും അതൊരു വിഷയമല്ല.
എന്നാൽ, ഒരു ഗ്രീൻ ലൈറ്റ് എന്തിനെയൊക്കെയാണ് പ്രൊസീഡ് ചെയ്യിക്കുക എന്ന് നമ്മൾ ആശങ്കപ്പെടും. ഗ്രീൻ സിഗ്നൽ കൊടുക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം നമ്മുടെമേൽ വരുന്നു എന്ന ചിന്ത താരതമ്യേന ശക്തമാണ്.
ഗ്രീൻ സിഗ്നലിനേക്കാൾ, റെഡ് സിഗ്നൽ കാണിക്കാൻ താല്പര്യം കാണിക്കുന്ന കൾച്ചറിലാണ് നമ്മൾ ജീവിക്കുന്നത്. പ്രൊസീഡ് എന്ന് പറയുന്നതിനേക്കാൾ സ്റ്റോപ്പ് എന്ന് പറയാനാണ് നമുക്ക് കൂടുതൽ സൗകര്യം.