014. ആരുടെ ഇടം?

റോഡിൽ അടുത്തടുത്ത് ഓടുന്ന വാഹനങ്ങൾക്കിടയിൽ മിനിമം എത്ര അകലം പാലിക്കണം എന്നതു സംബന്ധിച്ച് നിയമമുണ്ട്. എന്നാൽ ഈ നിയമത്തിന്റെ പാലനം പലപ്പോഴും വിചിത്രമായ രീതിയിലാണ്.

പാലിക്കപ്പെടേണ്ട ആ നിശ്ചിത അകലം ആരുടെ ഇടമാണ്?

അത് സുരക്ഷയുടെ ഇടമാണ്. അവിടെ മറ്റൊന്നിനും ഇടമില്ല.

പലപ്പോഴും ഈ ചെറിയ ഇടത്തിനുവേണ്ടി നിയമവും സംസ്കാരവും തമ്മിലുള്ള ബലാബലം നടക്കുന്നതുകാണാം.

നിയമം പിന്നിലുള്ള ഡ്രൈവറോട് പറയും: “മുന്നിലുള്ള വാഹനവുമായി അകലം പാലിക്കൂ.”

അതേസമയം, സമൂഹത്തിന്റെ പൊതുമൂല്യങ്ങളെപ്പറ്റിയുള്ള ബോധം അയാളോട് ഇങ്ങനെ പറയും: “ആ അകലം ഒരു വാഹനത്തെക്കൂടി ഉൾക്കൊള്ളാൻ പോന്നതാണ്. നിങ്ങളുടെ പുറകിലുള്ള ഡ്രൈവർക്കും അതറിയാം. നിങ്ങൾ ആ ഇടം ഒക്യുപൈ ചെയ്തില്ലെങ്കിൽ അത് പുറകിലുള്ളയാൾ ചെയ്യും.”

ഇതേ സമയം പുറകിലുള്ള ഡ്രൈവറുടെ മനസിലും സമാനമായ ചിന്തകൾ നടക്കും. മുന്നിലുള്ള രണ്ട് വാഹനങ്ങൾക്കിടയിലുള്ള സുരക്ഷയുടെ ഇടത്തിലേക്ക് ഓവർടേക്ക് ചെയ്തുകയറാൻ അയാൾ പ്ലാൻ മെനയും.

രണ്ടിലൊരാൾ ആ സ്ഥലം ഒക്യുപൈ ചെയ്യും.

സുരക്ഷ മാത്രമല്ല, സംസ്കാരവും നിയമവും പുറത്താകുന്നു.

ഇത് റോഡിലെ മനുഷ്യരുടെ ഇടയിൽമാത്രമുള്ള കാഴ്ചയല്ല.

By Vineeth Vinnie

A compassionate creative process mentor who believes in the power of starting small and showing up every day. Whatever be your journey, I can help you kick-start it and make it worthwhile.