എപ്പോഴും ഡിസ്കൗണ്ട് റേറ്റിൽ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരോട് മിക്ക കസ്റ്റമേഴ്സും ബാർഗൈൻ ചെയ്യും. പോയാലൊരു വാക്ക്, കിട്ടിയാലൊരു ഡിസ്കൗണ്ട് എന്ന് മിക്കവരും ചിന്തിക്കും.
ബാർഗൈൻ ചെയ്യാത്തതുകൊണ്ടുമാത്രം ഡിസ്കൗണ്ട് നഷ്ടപ്പെടുന്ന മണ്ടനും മണ്ടിയുമാവാൻ ആരും ഇഷ്ടപ്പെടില്ല.
പ്രിൻസിപ്പിൾസിന്റെയും മൂല്യങ്ങളുടെയും കാര്യവും സമാനമാണ്. ഒരിക്കൽ വിട്ടുവീഴ്ച ചെയ്താൽ മറ്റുള്ളവർക്ക് നൽകുന്നൊരു സൂചന കൂടിയാകുമത്.
എന്നാൽ, വിട്ടുവീഴ്ച ഒട്ടുമില്ലാതെ പ്രിൻസിപ്പിൾസ് ഫോളോ ചെയ്യാൻ ഒരാൾ തീരുമാനിച്ചാൽ ദീർഘകാലത്തിൽ സംഭവിക്കുകയെന്താണ്?
പ്രധാനമാറ്റം ഇതാണ്: അയാളുടെ പ്രിൻസിപ്പിൾസിൽ ഡിസ്കൗണ്ട് ഉണ്ടാവില്ല എന്ന് മനസ്സിലാവുന്നതോടെ പ്രിൻസിപ്പിളുകളുടെ മേൽ വിലപേശാൻ ആളുകൾ മുതിരാതെയാവും.
പ്രിൻസിപ്പിൾസ് അനുസരിച്ച് ജീവിക്കുന്ന ആളുടെ ജീവിതത്തിലെ ഒട്ടുമിക്ക തീരുമാനങ്ങളും ഓൾറെഡി എടുക്കപ്പെട്ടതാണ്. ഓട്ടോ-പൈലറ്റ് മോഡിലോടുന്ന കാർ പോലെയാണ്. വളയ്ക്കണോ, തിരിയ്ക്കണോ, വലത്തോട്ടു പോണോ, ഇടത്തോട്ട് പോണോ എന്നൊന്നും പരിശോധിച്ച് ബൗദ്ധിക ഊർജം പാഴാക്കേണ്ടതില്ല.
എല്ലാത്തിലുമുപരി, എക്സെപ്ഷൻസില്ലാതെ ദീർഘകാലം പ്രിൻസിപ്പിൾസിലൂന്നി ജീവിക്കുന്നയാളെ പതിയെ മറ്റുള്ളവരും, അയാളെന്താണോ അങ്ങനെ, ഉൾക്കൊള്ളാനുമിടയുണ്ട്.