രണ്ട് ദിവസത്തിനുള്ളിൽ ഇന്റർവ്യൂ സ്കിൽസ് ട്രെയിനിങ് നൽകാമോ എന്ന് എൻക്വയറീസ് വരാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് ചിന്തിച്ചു.
മനസ്സിലായതിതാണ്: രണ്ട് ദിവസം കൊണ്ടു നടത്തുന്ന തൊലിപ്പുറത്തെ ചികിത്സ കുറേ ജോലികളുടെ കാര്യത്തിലെങ്കിലും ഇഫെക്ടീവാണ്. അതുകൊണ്ടാണ് അത്തരം ടെയ്നിങ്ങിന് ഡിമാന്റുള്ളത്.
റൂമിലേക്ക് പ്രവേശിക്കുമ്പോൾ പെർമിഷൻ ചോദിക്കുക, പൊളൈറ്റ് ലാങ്ഗ്വേജ് യൂസ് ചെയ്യുക, കാലുകൾ ക്രോസ് ചെയ്യാതിരിക്കുക, കൈകൾ കെട്ടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ചില്ലറ മാർക്കിട്ട് ടാലി ചെയ്ത് ജോലി തരുന്ന തൊഴിൽദാതാക്കളുണ്ട്.
എന്നാൽ, നല്ലൊരു കൾച്ചർ ഫോളോ ചെയ്യുന്ന ഒരു സ്ഥാപനം, നല്ല വർക്ക് എൻവയേണ്മെന്റ് ഉള്ള ഒരിടം, അത് നിങ്ങൾ അർഹിക്കുന്നു എന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ ഓർക്കുക, അവർക്ക് മെച്ചപ്പെട്ടൊരു ഇന്റർവ്യൂ ബോർഡും ഉണ്ടായിരിക്കും.
തൊലിപ്പുറത്തല്ല അവർ പരിശോധിക്കുക. നിങ്ങളുടെ ഉള്ളിന്റെ ആഴങ്ങളിലേക്ക് നോക്കാൻ അവർക്ക് കഴിയും.
നമ്മുടെ മാനേഴ്സിനപ്പുറം, ക്യാരക്റ്റർ, ലോകവീക്ഷണം ഇതെല്ലാം മെച്ചപ്പെട്ട ഇന്റർവ്യൂ പാനൽ പരിഗണിച്ചേക്കും.
(ഇന്റർവ്യൂ സ്കിൽസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ വരും ദിവസങ്ങളിൽ വായിക്കാം. www.mentorvinnie.in)