(കഴിഞ്ഞ രണ്ട് പോസ്റ്റുകളിലായി നമ്മൾ ബിൽഡ് ചെയ്ത അടിത്തറയുടെ മേൽ നിന്നുകൊണ്ടാണ് ഇന്നത്തെ ബ്ലോഗിലെ വിഷയം ചർച്ച ചെയ്യുന്നത്. ഒന്ന്, രണ്ട് ഭാഗങ്ങൾ വായിക്കുവാൻ www.mentorvinnie.in സന്ദർശിക്കുക.)
ഇൻറർവ്യൂസ് അറ്റൻറ് ചെയ്തുതുടങ്ങുമ്പോൾ സ്വീകരിക്കാവുന്ന അപ്രോച്ച് എന്താണെന്ന് ഇന്ന് ചിന്തിക്കാം.
1. എത്രയും നേരത്തെ ഇൻറർവ്യൂസ് അറ്റൻറ് ചെയ്യാൻ തുടങ്ങുക.
2. ആദ്യ ഘട്ടത്തിൽ പൂർണമായും താല്പര്യമുള്ള സ്ഥാപനങ്ങളേക്കാൾ, ഏതെങ്കിലുമൊരു ഫാക്ടർ കൊണ്ട് നമുക്കത്ര അനുയോജ്യമല്ലാത്ത സ്ഥാപനങ്ങളിൽ ഇൻറർവ്യൂ നൽകാവുന്നതാണ്. നിങ്ങൾ മെച്ചപ്പെട്ട കാൻഡിഡേറ്റ് ആകുന്നതിനനുസരിച്ച് കൂടുതൽ താല്പര്യമുള്ള സ്ഥലങ്ങളിലേക്കും, സ്ഥാപനങ്ങളിലേക്കും ഇൻറർവ്യൂ നൽകുക.
3. ഇൻറർവ്യൂവിലെ പെർഫോമൻസ് മെച്ചപ്പെടുത്താൻ പറ്റിയ ഏറ്റവും നല്ല പരിശീലനക്കളരി ഇൻറർവ്യൂസ് തന്നെയാണെന്ന് തിരിച്ചറിയുക.
4. പരമാവധി ഇൻറർവ്യൂസ് നൽകുക.
5. റിജക്ട് ചെയ്യപ്പെടുമ്പോൾ, നെഗറ്റീവ് കമെൻറ്സ് കിട്ടുമ്പോൽ അതിനെ പേഴ്സണൽ ആയി എടുക്കാതിരിക്കുക. അതിൽനിന്ന് എന്തെങ്കിലും ലേണിങിന് സ്കോപ്പുണ്ടെങ്കിൽ അതുൾക്കൊള്ളുക.
6. ലേണിങ് ഉൾക്കൊണ്ട് ചില മാറ്റങ്ങൾ വരുത്തന്നതിലൂടെയാണ് മെച്ചപ്പെടൽ സാധ്യമാവുക. വെറുതേ എണ്ണം തികക്കാനായി നൂറുകണക്കിന് ഇൻറർവ്യൂസ് അറ്റൻറ് ചെയ്ത് തള്ളുന്നതിലൂടെ മാത്രം പുരോഗതിയുണ്ടാവണമെന്നില്ല.
7. അഭിമുഖീകരിച്ചതിൽ മിനിമം നിലവാരമില്ലാത്ത ഇൻറർവ്യൂ ബോർഡിനെയും അവരുടെ ചോദ്യങ്ങളെയും മറന്നേ കളയുക.
8. സത്യസന്ധമായി ബോർഡിനെ നേരിടാൻ പോകുന്നയാൾക്കുണ്ടാവുന്ന ആത്മവിശ്വാസം, എന്തെങ്കിലും നുണകൾ പറഞ്ഞ് ബോർഡിനെപ്പറ്റിച്ച് ജോലി തട്ടാൻ പോകുന്നയാൾക്കുണ്ടാകില്ല.
9. നുണക്കഥയിലെ നായകകഥാപാത്രത്തിന് കിട്ടുന്ന ജോലി, യഥാർഥ കാൻഡിഡേറ്റിന് ഒട്ടും അനുയോജ്യമാവണമെന്നില്ല. ഇൻറഗ്രിറ്റിയോടെ ഇൻറർവ്യൂ ബോർഡിനെ നേരിട്ടയാൾക്കുള്ള പ്രധാനമെച്ചം, യോജിക്കാത്ത ഒരു ജോലി കൊടുത്ത് ആരും അയാളെ ഉപദ്രവിക്കില്ല എന്നതാണ്.
10. യോജിക്കാത്ത ജോലികൾ നിങ്ങൾക്ക് കിട്ടാതിരിക്കുക എന്നത് ഇൻറർവ്യൂവിൻറെ പോസിറ്റീവ് ആയ ഫലം ആണ്. നെഗറ്റീവ് അല്ല.
11. ഒരു ഘട്ടം കഴിഞ്ഞാൽ, ഏത് സ്ഥാപനത്തിൻറെ ഏത് പോസ്റ്റിലേക്കുള്ള ഇൻറർവ്യൂ നൽകണമെന്ന് നിങ്ങൾ ചോയിസ് എടുത്തുതുടങ്ങും. അതുപോലെ, ഒരു ഇൻറർവ്യൂവിൽ സെലക്ട് ചെയ്യപ്പെട്ടാൽ പോലും വാലിഡായ കാരണങ്ങൾകൊണ്ട് നിങ്ങൾക്ക് ആ ഓഫർ നിരസിക്കാം.
12. ഇൻറർവ്യൂ എമ്പ്ലോയറെ സംബന്ധിച്ചും കാൻഡിഡേറ്റിനെ സംബന്ധിച്ചും നല്ലൊരു അരിപ്പയാണ്. നിങ്ങൾ റിജക്ട് ചെയ്യപ്പെടുമ്പോഴും സെലക്ട് ചെയ്യപ്പെടുമ്പോഴും ഇൻറർവ്യൂ ഒരു പർപ്പസ് സെർവ് ചെയ്യുന്നുണ്ട്.
13. നിങ്ങൾ ഒരു ലേണിങ് എടുക്കുക എന്നത് പ്രധാനമാണ്. അതോടൊപ്പം, മേഖലയുമായി ബന്ധപ്പെട്ട സ്വതന്ത്രമായ ഒരു പ്രോജക്ട് കൺസിസ്റ്റൻറ് ആയി ചെയ്യുകയും ഇൻറർവ്യൂകൾ പരമാവധി നൽകുകയും ചെയ്യുക.
14. സ്വയം മെച്ചപ്പെടുത്താനായി നിരന്തരം ശ്രമിക്കുക.