ലോങ് ടേമിൽ ചിന്തിക്കാം | LifeBlog #022

സ്കൂളിലെ പേരൻറ്സ് മീറ്റിങുകളിൽ പലപ്പോഴും ചർച്ച ചെയ്യാറുള്ളത് ‘കഴിഞ്ഞയാഴ്ചത്തെ പരീക്ഷ’യുടെ റിസൾട്ടാണ്. ഇനി, മുന്നോട്ട് ചിന്തിക്കുകയാണെങ്കിൽ ചർച്ചാവിഷയമാകാനിടയുള്ളത് പരമാവധി അടുത്ത ടേം പരീക്ഷ.

ബിസിനസുകൾ ക്വാർട്ടറുകൾക്കുള്ളിൽ(മൂന്നുമാസം) നിന്നാണ് ചിന്തിക്കുന്നത്.

ഇലക്ഷൻ ചൂടിൽ നിൽക്കുമ്പോൾ മാത്രമാണ് പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ ഒരാഴ്ചക്കൊക്കെ അപ്പുറം ചിന്തിക്കുക. താഴെത്തട്ടിൽ സംഘടനാപ്രവർത്തനം മേൽകമ്മിറ്റികളിൽനിന്ന് ആ ആഴ്ചത്തേക്ക് കിട്ടുന്ന പ്ലാനുകൾക്കനുസരിച്ചാണ്.

വീടുകളിൽ ‘നാളെ രാവിലത്തേക്കുള്ള പലഹാരമെന്തെ’ന്നൊക്കെയുള്ളതാണ് പരമാവധി ദീർഘ വീക്ഷണത്തിലുള്ള ചർച്ചകൾ.

ഇത്തരത്തിൽ ഒരു ദിവസം മുതൽ മൂന്നുമാസം വരെയുള്ളതാണ് പലപ്പോഴും നമ്മുടെ സമൂഹത്തിൽ നേതൃത്വത്തിൽ നിന്ന് വരുന്ന ലോങ് ടേം ചിന്ത. ലോങ് ടേമിൽ ചിന്തിക്കുന്ന ഒരു നേതൃത്വം ഉണ്ടാകുന്നതുവരെ ഇങ്ങനെയാണുകാര്യങ്ങൾ പോവുക. അത്തരമൊരു നേതൃത്വം വിരളവുമാണ്.

കൃത്യമായി ചിന്തിച്ച് രൂപപ്പെടുത്തിയ മിഷനും ലോങ് ടേം പ്ലാനും ഉണ്ടെങ്കിൽ പ്രവർത്തനത്തിന് ഒരു ദിശ കൈവരും. പല ദിശയിൽ പ്രവർത്തിച്ച്, ഒടുവിൽ തുടങ്ങിയിടത്തുതന്നെ അവസാനിക്കുന്ന പ്രവർത്തനങ്ങൾക്ക് പകരം നമ്മളെ മുന്നോട്ട് നയിക്കുന്ന പ്രവർത്തനം ചെയ്യാൻ ലോങ് ടേം ഗോൾസ് സഹായിക്കും.

ക്ഷമയോടെ വർക്ക് ചെയ്യാനും സ്ഥിരോത്സാഹം നിലനിർത്താനും അത് സഹായിക്കും. ഓരോ ചെറിയ നീക്കങ്ങൾക്കും വലിയൊരു പർപ്പസുണ്ടെന്ന ബോധ്യം വരുമ്പോൾ പ്രവർത്തനം കൂടുതൽ അർത്ഥപൂർണമാകും.

By Vineeth Vinnie

A compassionate creative process mentor who believes in the power of starting small and showing up every day. Whatever be your journey, I can help you kick-start it and make it worthwhile.