വലിയ തുടക്കം എന്ന എക്സ്ക്യൂസ് | LifeBlog #023

നാം ചെയ്യാനാഗ്രഹിക്കുന്ന ഒരുകാര്യം, അത് ഏറ്റവും വലിയരീതിയിൽ ആരംഭിക്കണം എന്ന ചിന്ത പലപ്പോഴും നമ്മളെ സ്റ്റക് ആക്കുന്ന ഒന്നാണ്. ഈ ചിന്ത എന്തൊക്കെ കാര്യങ്ങൾ കൊണ്ട് അബദ്ധമാകാം എന്നു നോക്കാം:

  1. വലിയ രീതിയിൽ തുടങ്ങുക എന്നത് മിക്കപ്പോഴും അഫോർഡബിൾ ആവണമെന്നില്ല. പണം മാത്രമല്ല, സമയം, മനുഷ്യവിഭവശേഷി എന്നിവയെല്ലാം നമ്മളാഗ്രഹിക്കുന്ന തോതിൽ ആദ്യ ഘട്ടത്തിൽ ലഭ്യമായേക്കില്ല.
  1. വലിയ വിഭാഗം ജനങ്ങളെ സെർവ് ചെയ്യുക എന്ന ലക്ഷ്യം ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നതിന് ലിമിറ്റേഷൻസുണ്ട്.
  1. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മാസ്സിൻറെ രുചി പഠിച്ച് വരുമ്പോഴേക്ക് ആ രുചിതന്നെ മാറിപ്പോയേക്കാം.
  1. മാസ്സിൻറെ രുചി എന്നാൽ പല രുചികളുടെ ശരാശരി ആണ്. മാസ്സിനെ സെർവ് ചെയ്യുക എന്നാൽ പലപ്പോഴും ആവറേജ് പ്രോഡക്ട്/സെർവീസ് ഓഫർ ചെയ്യുക എന്നാവുന്നത് ഇതുകൊണ്ടാണ്.
  1. എല്ലാവർക്കും ഉപകാരപ്രദമായ രീതിയിൽ ഒരു പ്രൊഡക്ട്/സെർവീസ് ചെത്തിമിനുക്കി വരുമ്പോൾ ആരെയും പൂർണമായും സെർവ് ചെയ്യാത്ത ഒന്നായി മാറിയേക്കാം.
  1. ചെറിയ രീതിയിൽ തുടങ്ങുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ റിസ്ക് ചെയ്യുന്നില്ല. വളർച്ചയുടെ പാതയിൽ മാറ്റത്തിൻറെ സാധ്യതകളോട് പുറം തിരിഞ്ഞുനിൽക്കാതെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ നമുക്ക് കഴിയും. ഒരുപാട് കാര്യങ്ങൾ റിസ്ക് ചെയ്യേണ്ടതില്ല എന്നതുതന്നെ കാരണം.
  1. ചെറിയ രീതിയിൽ തുടങ്ങുമ്പോൾ പഠിച്ച് മുന്നോട്ടുപോകാനുള്ള സാധ്യത കൂടും.
  1. വലിയ രീതിയിൽ തുടങ്ങുന്ന ഒരു പദ്ധതി വിജയമായാൽ പോലും അത് മാനേജ് ചെയ്യൽ തുടക്കത്തിൽ പ്രയാസമാകാം. വലിയ പ്രോജക്ടിൻറെ മൊമെൻറം നിലനിർത്താൻ പബ്ലിസിറ്റി അടക്കമുള്ള കാര്യങ്ങളിൽ വലിയ ശ്രദ്ധയും പണവും ചിലവഴിക്കേണ്ടി വരും.
  1. എല്ലാത്തിലുമുപരി, ‘വലിയരീതിയിൽ തുടങ്ങണം’ എന്ന് ചിന്ത ഒരു എക്സ്ക്യൂസാണ്. അനിശ്ചിതമായി തുടക്കത്തെ പോസ്റ്റ്പോൺ ചെയ്യാനുള്ള എക്സ്ക്യൂസ്.

By Vineeth Vinnie

A compassionate creative process mentor who believes in the power of starting small and showing up every day. Whatever be your journey, I can help you kick-start it and make it worthwhile.