തിരിച്ചു കിട്ടുന്ന കാര്യങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയിലാണ് നമ്മൾ നൽകുന്നതെങ്കിൽ എവിടെയാണ് എല്ലാം തുടങ്ങുന്നത്?
പ്രതീക്ഷയിൽ – അല്ലേ? തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ.
അതായത്, തിരിച്ചുകിട്ടലാണ് ആദ്യമേ വരുന്നത്; നമ്മുടെ ചെയ്യൽ അല്ല.
ചിലത് കിട്ടാതെ ജീവിക്കാനും വളരാനും കഴിയില്ല എന്നത് യാഥാർഥ്യമാണ്. സ്നേഹം, ബഹുമാനം, അംഗീകാരം എന്നിവയും പണവും അടിസ്ഥാനപരമായി മനുഷ്യർക്ക് കിട്ടേണ്ടതുണ്ട്.
പറഞ്ഞുവരുന്നത്, മേൽപറഞ്ഞവ (തിരിച്ചു)കിട്ടുക എന്ന പ്രതീക്ഷയും ആഗ്രഹവും നല്ലൊരു സ്റ്റാർട്ടിങ് പോയന്റ് അല്ല എന്നാണ്.
പിന്നെ മെച്ചപ്പെട്ട തുടക്കം എന്താണ്?
ശരിയായ ആളുകൾക്ക് ശരിയായ വാല്യൂ നൽകുക – അതാണ് ഉദാരമായ സേവനം. കൺസിസ്റ്റന്റായി ഇത്തരത്തിൽ മൂല്യം നൽകുമ്പോൾ നിങ്ങൾ നൽകുന്ന വാല്യൂ നിങ്ങളുടെ തന്നെ വാല്യൂ നിർണയിക്കും. ആ വാല്യൂ നിങ്ങളെ മുന്നോട്ട് നയിക്കും.
സൗജന്യമായി സേവനം ചെയ്തുകൊണ്ടേയിരിക്കുക എന്നല്ല അർഥമാക്കുന്നത്. പണം വാങ്ങാതെ ജോലി ചെയ്യുന്നതിനെപ്പറ്റിയല്ല സൂചിപ്പിക്കുന്നത്. എവിടെനിന്ന് തുടങ്ങാം എന്നതിനെപ്പറ്റിയുള്ള ഒരു ചിന്ത മാത്രമാണിത്.