നമ്മുടെ വർക് സോഷ്യൽ മീഡിയയിലോ ബ്ലോഗിലോ പബ്ലിഷ് ചെയ്യുകയെന്നാൽ അത് കേവലം ഷോകെയ്സ് ചെയ്യൽ മാത്രമല്ല. അതായത്, കേവലം ക്ലൈന്റ്സിനെ കണ്ടെത്താൻ നമ്മെ സഹായിക്കുക മാത്രമല്ല അത് ചെയ്യുക.
വർക്ക് പബ്ലികിനുമുന്നിൽ പ്രദർശിപ്പിക്കാൻ തയ്യാറാകുമ്പോൾ സംഭവിക്കുന്ന ചില കാര്യങ്ങൾ:
- ദീർഘമായ/ദീർഘമാകുമായിരുന്ന ഒരു ഒളിച്ചിരിപ്പ് അവസാനിക്കുന്നു. ഇനി മറച്ചു വെക്കാനൊന്നുമില്ല എന്ന തിരിച്ചറിവിലേക്ക് നമ്മൾ നീങ്ങുന്നു. തുടക്കമിട്ടാൽ മുന്നോട്ട് നീങ്ങൽ താരതമ്യേന ഈസി ആണ്.
- ആദ്യമായി ഒരു വർക് പബ്ലിഷ് ചെയ്താൽ മാത്രമേ, രണ്ടാമത്തതിലേക്ക് ഒരു മെച്ചപ്പെടലിന് സാധ്യതയുള്ളൂ. ഒരു വർക്കും പബ്ലിഷ് ചെയ്യാത്തിടത്തോളം കാലം മെച്ചപ്പെടൽ വളരെ അവ്യക്തമായ ഒരു ലക്ഷ്യമാണ്. ഏത് ദിശയിൽ മെച്ചപ്പെടണമെന്ന് പബ്ലിഷ് ചെയ്തുതുടങ്ങുമ്പോഴാണ് കൂടുതൽ വ്യക്തത വരിക.
- കൺസിസ്റ്റന്റ് ആയി വർക്ക് പബ്ലിഷ് ചെയ്യുക എന്ന ഉത്തരവാദിത്തം നമ്മുടെ ലിമിറ്റ്സിനെ പരമാവധി പുഷ് ചെയ്യുന്നു. കൂടുതൽ ചെയ്യുംതോറും, ഇനിയും കൂടുതൽ ചെയ്യാൻ നമ്മൾ പ്രാപ്തരാകുന്നു.
- ഇൻസ്പിരേഷനും അറിവും ശേഷിയുമെല്ലാം ലോകത്തുനിന്ന് ആർജിച്ചശേഷം നമ്മൾ ആദ്യമായി തിരിച്ചുനൽകിത്തുടങ്ങുകയാണ്. അത് നമ്മുടെ സെൽഫ് എസ്റ്റീം വർദ്ധിപ്പിക്കുന്നു. ലോകത്തിന് മൂല്യം നൽകുക എന്നത് നമുക്ക് തൃപ്തിയും നൽകും.
- പബ്ലിഷ് ചെയ്യാൻ തുടങ്ങുന്നതോടെ, നമ്മൾ മെച്ചപ്പെട്ടരീതിയിൽ ഇൻപുട്ടിനെ പ്രോസസ് ചെയ്യാൻ തുടങ്ങുന്നു. എന്നാൽ മാത്രമേ നമ്മുടേതായ ഒരു ഔട്പുട്ട് സൃഷ്ടിക്കപ്പെടുകയുള്ളൂ. നമ്മുടെ ചിന്ത കൂടുതൽ മെച്ചപ്പെടുന്നു.
- കൂടുതൽ ഇൻസൈറ്റും ഇൻസ്പിരേഷനും നമ്മൾ സ്വീകരിക്കാൻ തയ്യാറാകുന്നു. ഇൻപുട്ട് ഇല്ലാതെ ഔട്പുട്ട് സാധ്യമല്ലല്ലോ.
മേല്പറഞ്ഞവയെല്ലാം നമ്മെ മെച്ചപ്പെടുത്തുകയും പുതുക്കുകയും ചെയ്യുന്നു.
ഓർക്കേണ്ടതിത്രമാത്രം: സാധ്യമായ ഏറ്റവും എളിയ വർക്ക് ഷെയർ ചെയ്തുകൊണ്ട് തുടങ്ങാം. ചെറുതായി തുടങ്ങുക. ഇപ്പോൾ തുടങ്ങുക. ചെറിയ സ്റ്റെപ്പുകൾ വെച്ച് മുന്നോട്ടുപോവുക.