പരസ്യസംസ്കാരം – II • LifeBlog #034

പരസ്യത്തിലെ സൂപ്പർ സ്റ്റാറിന്റെ മകൾക്ക് പ്രശസ്ത ലേണിങ് ആപ്പ് ഉപയോഗിക്കാനുള്ള പ്രായമാണ്. എന്നാൽ റിയൽ ലൈഫിലെ മക്കൾക്ക് ആ പ്രായം കുറേ നേരത്തേ പിന്നിട്ടിരിക്കുന്നു. അവരുടെ ചെറുപ്പത്തിലൊന്നും ഈ ലേണിങ് ആപ്പ് ഉണ്ടായിരുന്നില്ല താനും.

താരതമ്യേന ‘കുറഞ്ഞ സെഗ്മന്റി’ലുള്ള ആ ഒരു സ്കൂട്ടർ ഹിന്ദിയിലെ യങ് സൂപ്പർ സ്റ്റാർ ഓടിച്ചുനടക്കുന്നത് പരസ്യത്തിൽ മാത്രമേ ആളുകൾ കാണാനിടയുള്ളൂ.

പരസ്യങ്ങളിൽ താരങ്ങൾ എൻഡോഴ്സ് ചെയ്യുന്ന പ്രൊഡക്ടുകൾക്ക് അവരുടെ റിയൽ ലൈഫിൽ പലപ്പോഴും വലിയ സ്ഥാനമൊന്നും കാണില്ല. ഇതറിയുമ്പോഴും ആ അറിവിനെപ്പറ്റി ഓർമ്മിക്കാനും ചിന്തിക്കാനും നമുക്കിഷ്ടമല്ല. ‘ഇനി അവർ ഉപയോഗിക്കുന്നുണ്ടെങ്കിലോ’ എന്നാലോചിക്കാനാണ് നമുക്കിഷ്ടം.

ഇങ്ങനെയൊക്കെ നമുക്കാലോചിക്കാനെങ്കിലും കഴിയുന്നത് ഇവരുടെ റിയൽ ലൈഫിന്റെ കുറേ ഭാഗമെങ്കിലും പബ്ലിക്കിനുമുൻപിൽ ഉള്ളതിനാലാണ്.

എന്നാൽ, പ്രമുഖ ഹെയർ ഓയിൽ സജെസ്റ്റ് ചെയ്ത കൂട്ടുകാരിയും പ്രമുഖ തൈലം പുരട്ടി മുട്ടുവേദന മാറിയ ആ പ്രായംചെന്ന അമ്മയുമെല്ലാം എവിടെയാണ്, ആരാണ് എന്നൊന്നും നമുക്കറിഞ്ഞൂടാ. സെലിബ്രിറ്റി പരസ്യങ്ങളെക്കാൾ വിശ്വാസ്യത കിട്ടുന്ന രീതിയിലാണ് അത്തരം പരസ്യങ്ങൾ പലപ്പോഴും നിർമ്മിക്കപ്പെടാറുള്ളത്. യഥാർഥ അനുഭവത്തേക്കാൾ യാഥാർഥ്യം തോന്നുന്ന രീതിയിൽ.

പറഞ്ഞുവരുന്നതിതാണ്: പലപ്പോഴും പ്രൊഡക്ടല്ല വിൽക്കപ്പെടുന്നത്. സ്റ്റോറി മാത്രം ആണ്. സ്റ്റോറി ഉണ്ടാക്കി വിൽക്കാനാണെങ്കിൽ വമ്പൻ ഏജൻസികളും മിടുക്കരായ കലാ-സാങ്കേതിക വിദഗ്ദ്ധരുണ്ട്.

സ്റ്റോറി വേണ്ട എന്നാണോ?

അല്ലേയല്ല. പ്രൊഡക്റ്റും സർവീസും അതിന്റെ രൂപപ്പെടലും തന്നെ സ്വയമേ ഒരു സ്റ്റോറിയാകട്ടെ. ഉപയോഗിക്കേണ്ടവർ ഉപയോഗിക്കുമ്പോൾ ആവരുടെ അനുഭവങ്ങൾ സ്വയം പരക്കുന്ന സ്റ്റോറികൾ ആവട്ടെ. ആ സ്റ്റോറികൾ മനോഹരമായും സത്യസന്ധമായും മറ്റുള്ളവരിലേക്കെത്താൻ ഏജൻസികൾ സഹായിക്കട്ടെ.

ചെയ്യുന്ന ഓരോ കാര്യവും ബിസിനസിൽ മാർക്കറ്റിങ് തന്നെ ആണെന്ന് തിരിച്ചറിയപ്പെടട്ടേ. കസ്റ്റമർ സർവീസിൽ പരിഭവവുമായി വിളിക്കുന്ന കസ്റ്റമറുടെ കോൾ പോലും മനോഹരമായൊരു സ്റ്റോറി ആവാനിടയുണ്ടെന്ന് ഓർക്കപ്പെടട്ടേ.

By Vineeth Vinnie

A compassionate creative process mentor who believes in the power of starting small and showing up every day. Whatever be your journey, I can help you kick-start it and make it worthwhile.