കിടപ്പുമുറിയിലെ ബൾബിനെപ്പറ്റി ചിന്തിക്കൂ. നമുക്കറിയാം, അത് എപ്പോഴും പ്രകാശിക്കേണ്ടതില്ല. പുറമേനിന്നുള്ള നാച്വറൽ ആയ വെളിച്ചം ലഭ്യമാണെങ്കിൽ, അതിന് അണഞ്ഞ് കിടക്കാവുന്നതാണ്. അതുപോലെ, നമ്മൾ ഉറങ്ങുമ്പോഴും ബൾബ് പ്രകാശിക്കേണ്ടതില്ല.
എപ്പോഴും ബൾബ് കത്തിച്ചിടണമെന്ന് നമ്മൾ ശഠിക്കുകയാണെങ്കിൽ രണ്ട് നഷ്ടമാണുള്ളത്. ഒന്നാമതായി ഊർജ നഷ്ടം. രണ്ടാമത്, ബൾബിന്റെ ആയുസ് കുറയുന്നു.
മനുഷ്യരുടെ കാര്യവും സമാനമാണ്. എപ്പോഴും തിളങ്ങിനിൽക്കാനുള്ള പ്രെഷർ നമ്മളെ സംബന്ധിച്ചിടത്തോളം ഡാമേജിങ് ആണ്.
നമ്മൾ ‘ഇന്റ്രസ്റ്റിങ്’ ആയിരിക്കുമ്പൊഴേ സ്നേഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ എന്ന തോന്നൽ ഉണ്ടായാൽ എന്തു സംഭവിക്കും?
ഡൾ ആയിരിക്കുന്ന നിമിഷങ്ങളിൽ നമ്മൾ നമ്മളെ കൂടുതൽ വെറുക്കുകയും, സ്വീകരിക്കപ്പെടാനായി, പ്രസരിപ്പും ഊർജവുമെല്ലാം ഫെയ്ക്ക് ചെയ്യുകയും ചെയ്യുന്നു.
ഡൾ ആയിരിക്കെത്തന്നെ നമ്മുടെ വർക്ക് – ചിലപ്പോഴൊക്കെ മഹത്തായ വർക്ക് – നമുക്ക് ചെയ്യാവുന്നതാണ്. ഡൾ ആയിരിക്കെത്തന്നെ show up ചെയ്യാവുന്നതാണ്. ഇന്റ്രസ്റ്റിങ് ആവാനുള്ള പ്രഷറിന് കീഴ്പ്പെടുമ്പോഴാണ് ഡൾ ആയ നിമിഷങ്ങളിൽ നമ്മൾ ഒളിച്ചിരിക്കുന്നത്.
ഡൾ ആയിരിക്കൽ ഓക്കേ ആണ്. ചിലപ്പോഴെങ്കിലും നമ്മളെയും മറ്റുള്ളവരെയും അതിനനുവദിക്കാം.
~ www.mentorvinnie.in | FB/IG : mentorvinnie.in | Twitter: mentorvinnie