കെയർ നൽകിയും സമയമെടുത്തും കാര്യങ്ങൾ ചെയ്യാനുള്ള സാധ്യത മുന്നിലുള്ളപ്പോഴും നമ്മൾ അത് കാണാതെ പോകാറുണ്ട്.
നൂറുശതമാനം സാഹചര്യങ്ങളിലും ഒരേപോലെ സാധ്യമായില്ലെങ്കിലും, ഒന്ന് ചിന്തിക്കുകയും തിരിച്ചറിയുകയും ചെയ്യുക എന്നത് പ്രധാനമാണ്.
ഇതു നടക്കാത്തതുകൊണ്ടാണ് പലപ്പോഴും, സ്നേഹബന്ധങ്ങളിൽ, ജോലിയിൽ, മറ്റിടപെടലുകളിൽ എല്ലാം തന്നെ നമ്മൾ കാര്യങ്ങൾ റഷ് ചെയ്യുന്നത്.
കെയർ ചെയ്യാനുള്ള സമയവും അവസരവും ഉണ്ടായിരിക്കെ വെപ്രാളപ്പെട്ട് എല്ലാം ചെയ്ത് ഡാമേജിലേക്ക് കാര്യങ്ങൾ പോകുന്നു. പിന്നീട് സമയമെടുത്തോ എടുക്കാതെയോ പോലും ചെയ്യാവുന്ന സാഹചര്യം ഉണ്ടായെന്നും വരില്ല.
ഇടയ്ക്ക് നമുക്ക് ഓർത്തുനോക്കാവുന്നതാണ് – റഷ് ചെയ്യുന്നത് എന്തിലേക്കാണ്? എവിടേക്കാണ്?