കോംപീറ്റൻസ് ഉണ്ടാവുക എന്നാൽ ഒരു കാര്യം ചെയ്യാനുള്ള ശേഷി ഉണ്ടാവുക എന്നാണ്. പെർഫോമൻസ് എന്നാൽ ആ ശേഷി ഉപയോഗിച്ച് ആ കാര്യം ചെയ്യൽ ആണ്.
കാര്യം ചെയ്യാനുള്ള ശേഷി ഉണ്ടാകലും, ആ കാര്യം ചെയ്യലും രണ്ടാണ്. അതുകൊണ്ട് തന്നെ ഈ ഡിസ്റ്റിങ്ഷൻ പ്രധാനമാണ്.
ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതികമായൊരു ആശയമെന്നരീതിയിലാണ് ഞാനിതാദ്യം കേൾക്കുന്നത്.
അതുകൊണ്ട്, ഭാഷയുടെ കാര്യം ആദ്യം നോക്കാം.
ചിലർ ഇംഗ്ലീഷ് പഠിച്ചുകൊണ്ടേ ഇരിക്കുന്നതുകാണാം. ഒരുപാട് ലിസൺ ചെയ്യുന്നു. വായിക്കുന്നു. ദീർഘകാലം. ഇംഗ്ലീഷ് കേട്ടാൽ മനസിലാകുന്നു. മനസിൽ പലപ്പോഴും ആശയങ്ങൾ ഇംഗ്ലീഷിൽ രൂപമെടുക്കുന്നു. ഭാഷയിലെ തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്നു.
അതായത് അയാൾ ഇംഗ്ലീഷിൽ കോംപീറ്റന്റ് ആയിരിക്കുന്നു. എന്നാൽ, ഇംഗ്ലീഷിലുള്ള ഗ്രാഹ്യം പെർഫോമൻസ് ലെവലിലേക്ക് എത്തിക്കാൻ സാധിക്കുന്നില്ല. കമ്മ്യൂണിക്കേഷൻ വേണ്ടത്ര ഇഫെക്ടീവാകുന്നില്ല.
കോംപീറ്റൻസ് പ്രധാനമാണെങ്കിലും, ഒരു പരിധികഴിഞ്ഞാൽ കോംപീറ്റൻസിനുവേണ്ടി കൂടുതൽ എഫേർട്ട് ഇടുന്നതിലൂടെമാത്രം പെർഫോമൻസ് മെച്ചപ്പെടുത്താൻ കഴിയില്ല എന്നു തിരിച്ചറിയൽ പ്രധാനമാണ്.
ആദ്യപടിയായി, നമ്മൾ ചെയ്യുന്ന വർക്ക് കോംപീറ്റൻസ് വർദ്ധിപ്പിക്കാൻ മാത്രമാണോ ഉതകുന്നത് എന്ന് ചിന്തിക്കേണ്ടതുണ്ട്.
കോംപീറ്റൻസിൽനിന്ന് പെർഫോമൻസിലേക്ക് എത്തുന്നതിൽനിന്ന് എന്താണ് നമ്മളെ ബ്ലോക്ക് ചെയ്യുന്നതെന്നതിനെപ്പറ്റി തിരിച്ചറിവുണ്ടാക്കേണ്ടതുണ്ട്.
ഇംഗ്ലീഷിന്റെയും ഭാഷയുടെയും കാര്യത്തിൽ മാത്രമല്ല, മറ്റു മേഖലകളിലും കോംപീറ്റൻസിൽനിന്ന് പെർഫോമൻസിലേക്ക് എത്തുന്നതിനെപ്പറ്റി നാളത്തെ ബ്ലോഗിൽ വായിക്കാം. https://www.mentorvinnie.in