കോംപീറ്റൻസും പെർഫോമൻസും തമ്മിലുള്ള വ്യത്യാസം ഇന്നലെ നമ്മൾ ചർച്ച ചെയ്തു.
പെർഫോമൻസിലേക്ക്, ഒരു ഔട്പുട്ട് സൃഷ്ടിക്കുന്നതിലേക്ക്, ഒരു പ്രോഡക്റ്റ് ഉണ്ടാക്കുന്നതിലേക്ക് നമ്മളുടെ ശേഷികളും അറിവും നമ്മളെ എത്തിക്കാത്തതെന്ത് എന്നതിനെപ്പറ്റി ഇന്ന് ചിന്തിക്കാം.
നമ്മൾ ശ്രമിക്കുക എന്തു തരം സൃഷ്ടിയിലേക്കെത്താനാണ്? ഏറ്റവും പെർഫക്റ്റ് എന്ന് മറ്റുള്ളവർ കരുതുന്ന, നമ്മൾ കരുതുന്ന ഒരു സൃഷ്ടി – അല്ലേ?
വൈറലാവുന്ന ഒരു വീഡിയോ, എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന ഒരു പ്രസംഗം, ഏറ്റവും ലാഭമുണ്ടാക്കുന്ന ഒരു കമ്പനി, പെർഫെക്റ്റ് ആയ ഇംഗ്ലീഷ് ഇങ്ങനെ ഏറ്റവും ഉയർന്ന ലക്ഷ്യങ്ങളാണ് ഏറ്റവും ആദ്യത്തെ ദിവസത്തിനോ മാസത്തിനോ വേണ്ടി നമുക്കുള്ളത്.
എന്നാൽ ആ യാത്രയെപ്പറ്റി പലപ്പോഴും ആളുകൾ ചിന്തിക്കാറില്ല. ആയിരം കിലോമീറ്റർ യാത്രപോലും നമുക്ക് ഒരു ചുവടുകൊണ്ടേ തുടങ്ങാനാവൂ. ആയിരം കിലോമീറ്ററിന്റെ ഒറ്റച്ചുവടുവെച്ച് ലക്ഷ്യസ്ഥാനത്തെത്താമെന്ന് കരുതുന്നതുപോലെയാണ് ആദ്യത്തെ വ്ലോഗ് ഒരു മില്യൺ ആളുകൾ കാണണമെന്ന് നമ്മൾ ആഗ്രഹിക്കുന്നത്. അങ്ങനെ ആഗ്രഹിക്കുന്നതുകൊണ്ടാണ് ഒരു ആദ്യചുവട് വെക്കാൻ നമ്മൾ ഭയക്കുന്നത്. അത് ശ്രദ്ധേയമായ ഒരു ചുവടല്ല എന്ന ചിന്തയാണ് അതിനു പിന്നിൽ.
കാർ ഡ്രൈവ് ചെയ്യുന്ന ഏതൊരാളും ഒരിക്കൽ അതോടിക്കാത്ത ആളായിരുന്നു. തപ്പിയും തടഞ്ഞും അതോടിക്കാൻ തയ്യാറായതുകൊണ്ടാണ് ഇപ്പോൾ അയ്യാൾ സ്മൂത്ത് ആയി കാറോടിക്കുന്നത്. കൺസിസ്റ്റന്റ് ആയി ‘മോശം’ വർക്ക് ചെയ്തുചെയ്തേ മെച്ചപ്പെട്ടതിലേക്കും, പിന്നീട് മികച്ചതിലേക്കും എത്താൻ കഴിയൂ.
മോശം വർക്ക് ചെയ്യാൻ നമ്മൾ നമ്മളെത്തന്നെ സമ്മതിക്കാത്തതുകൊണ്ടാണ് നമ്മൾ പെർഫോമൻസിലേക്കുയാരാതെ കോംപീറ്റൻസിൽ തുടരുന്നത് എന്നു ചുരുക്കം.