രണ്ടു സ്റ്റേറ്റ്മെന്റുകൾ:
“നീ നുണയനാണ്.”
“നീ എന്നോട് നുണ പറഞ്ഞു.”
എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം?
‘നുണയൻ’ എന്നു പറയുമ്പോൾ വ്യക്തിയ്ക്കാണ് പേരിടുന്നത്. ‘നുണ പറഞ്ഞു’ എന്നുപറയുമ്പോൾ സൂചിപ്പിക്കുന്നത് പ്രവർത്തിയേയും.
ഒരേയൊരു പ്രവർത്തിയുടെ അനുഭവം മാത്രമുള്ളപ്പോഴും പലരും മറ്റുള്ളവർക്ക് പട്ടം ചാർത്താറുണ്ട്. ചിലപ്പോൾ സംഗതി അനുഭവമല്ല, മറിച്ച് തെറ്റിദ്ധാരണപോലും ആവുകയും ചെയ്യാം.
എങ്ങനെയായാലും വ്യക്തികൾക്ക് പട്ടം ചാർത്തുന്നത് താരതമ്യേന മൂർച്ച കൂടിയ പരിപാടിയാണ്.
ടെക്നിക്കലി, ഒരു നുണയെങ്കിലും പറഞ്ഞയാൾ പോലും നുണയനാണെന്ന് കണക്കാക്കപ്പെടേണ്ടതാണ് എന്നു വാദിക്കാം. പക്ഷേ, അയ്യാൾ ‘പറയാതിരുന്ന’ ആയിരക്കണക്കിന് നുണകളുടെ ഇളവ് നൽകാവുന്നതല്ലേ?
ചിലപ്പോൾ അത് ഗുണം ചെയ്യില്ലേ?
നുണയനെന്ന വിളി ഒരിക്കൽ കേട്ടുകഴിഞ്ഞാൽ പിന്നെ നുണ പറയാതിരുന്നിട്ട് അയ്യാൾക്കെന്തുകാര്യം!