സാഹചര്യം അല്പമൊന്ന് സീരിയസായാൽ പോലും നായ്ക്കൾ പ്രതികരിക്കുക വളരെ ഉച്ചത്തിലാണ് – അന്യ നായ്ക്കളോടുമാത്രമല്ല മനുഷ്യരോടും. ഒരേ ശബ്ദം പലയാവർത്തി ഉറക്കെ പുറപ്പെടുവിക്കുക എന്നതാണ് മിക്കവാറും സ്ട്രാറ്റജി.
ഭൗഭൗ എന്നുതുടങ്ങി ഭൗഭൗഭൗഭൗഭൗ എന്നിങ്ങനെ നീളാം.
ഇത്രയും കുര ഒരുമിച്ച് കുരക്കുന്നതിനുപകരം അല്പം സമാധാനത്തിൽ ഒരു “ഭൗ….” സാവധാനം കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്ന് അത് കരുതില്ല.
നായയും മനുഷ്യനും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ രണ്ടു മനുഷ്യർ തമ്മിലുള്ളതുപോലെ സോഫിസ്റ്റിക്കേറ്റഡ് ആവുന്നതിന് പരിമിതികളുണ്ട്.
ടോണും ചേഷ്ടകളും കോണ്ടക്സ്റ്റും മാത്രമാണ് പലപ്പോഴും സഹായത്തിനുണ്ടാകുക.
കമ്മ്യൂണിക്കേഷനിൽ ഈ ലിമിറ്റേഷൻ ഉള്ളതുകൊണ്ടാവാം ആ ജീവി അങ്ങനെ പ്രതികരിക്കുന്നത്.
എന്നാൽ, അങ്ങേയറ്റം സോഫിസ്റ്റിക്കേറ്റഡായി, കൃത്യതയോടെ, ആഴത്തിൽ ആശയങ്ങൾ വിനിമയം ചെയ്യാൻ കഴിവുള്ള ജീവിവർഗ്ഗമാണ് മനുഷ്യൻ.
ഇതു മനസ്സിലാക്കാതെ പലപ്പോഴും മനുഷ്യർ കുരക്കാറുണ്ട് – സമാധാനത്തോടെ, സാവധാനം, ഒരു സമയത്ത് ഒരുകാര്യമെന്ന രീതിയിൽ വിഷയം പറയുന്നതിന് പകരം.