‘ഇത് ശരിയാണോ?’
‘ഇങ്ങനെ മതിയോന്ന് നോക്കിയേ.’
‘വല്ല്യ കുഴപ്പമില്ലല്ലോ? സെൻഡ് ചെയ്യട്ടേ?’
അവസാനമില്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ അമിതമായ ആശ്രയത്വത്തിന്റെ സൂചനയാണ്.
ഭേദമെന്താന്ന് ചോദിച്ചാൽ, പോരായ്മയുടെയും പരാജയത്തിന്റെയും ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു പ്രവർത്തിക്കുക എന്നതാണ്.
പലപ്പോഴും, നമ്മുടേതായ തെറ്റ് ചെയ്യാൻ നാം കാണിക്കുന്ന ധൈര്യം, മറ്റൊരാളുടെ ശരിയിലുള്ള നമ്മുടെ വിശ്വാസത്തേക്കാളും വളർച്ചക്ക് ഉതകും.