003. കൺമുന്നിൽ കാണാതെ പോകുന്നത്

പകുതി വെള്ളമെടുത്ത ഒരു ഗ്ലാസ്. അത് പകുതി നിറഞ്ഞതായോ പകുതി കാലിയായോ കാണുന്നത് നമ്മുടെ പെർസ്പെക്റ്റീവാണ്. പലപ്പോഴും മോട്ടീവേഷണൽ ട്രെയിനേഴ്സ് പെരുപ്പിക്കുന്ന രീതിയിൽ അത്ര പ്രധാനമാവണമെന്നില്ല ഈ വ്യത്യാസം. ചിലപ്പോൾ, നമുക്ക് കാലിയായതിനെ കാലിയായി തന്നെ കാണേണ്ടിവരാം. എന്നാൽ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. വളരെ ഈസിയായി കാണാവുന്നകാര്യങ്ങളാണ്, അതിലേറെ എളുപ്പത്തിൽ നമ്മൾ കാണാതെ പോകാറുള്ളത്. ഉള്ളതിനെ കാണാതെ ഇല്ലാത്തതിനെ തേടുകയും, അതിനെച്ചൊല്ലി പരാതിപ്പെടുകയും ചെയ്യുന്ന ശീലം മറ്റുള്ളവരെ തളർത്തുകയും നമ്മുടെ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുകയും ചെയ്യാം. അത്… Continue reading 003. കൺമുന്നിൽ കാണാതെ പോകുന്നത്

001. കുഞ്ഞിനിഷ്ടം അച്ഛനെയോ അമ്മയെയോ?

കുഞ്ഞിന് ഇഷ്ടം കൂടുതൽ അച്ഛനെയോ അമ്മയെയോ എന്നതൊരു ആവർത്തിക്കപ്പെടുന്ന ചോദ്യമാണ്. ആദ്യമേ പറയട്ടെ, ഈ ചോദ്യം തീർത്തും അപ്രസക്തവും അപകടകരവുമാണ്. എന്തുകൊണ്ടാണിത്? നിരന്തരം ഈ ചോദ്യം കേൾക്കുന്ന കുട്ടിയ്ക്ക്, സ്നേഹിക്കുന്നതിലുമേറെ ഊർജവും സമയവും ശ്രദ്ധയും സ്നേഹം ബാലൻസ് ചെയ്യുന്നതിലും സ്നേഹം തെളിയിക്കുന്നതിലും ചിലവഴിക്കേണ്ടതായിവരുന്നു. ഏറ്റവും സ്വാഭാവികമായും അനായാസമായും വരേണ്ടുന്ന സ്നേഹം കൃത്രിമവും ഒരു പരീക്ഷപോലെ പേടിപ്പെടുത്തുന്നതും ആകുന്നു. സ്നേഹിക്കുക എന്നതിലെ അനന്തസാധ്യതയെത്തന്നെ ഈ ചോദ്യം ഒരു റെയ്സ്(race) ആയി അടച്ചുകെട്ടുന്നു. മറ്റൊന്ന്, മനുഷ്യബന്ധങ്ങളിൽ നമ്മൾ വിശ്വസിക്കുന്നത് സ്വയമേ… Continue reading 001. കുഞ്ഞിനിഷ്ടം അച്ഛനെയോ അമ്മയെയോ?