016. കമ്മ്യൂണിക്കേഷൻ എന്ന ചോയിസ്

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയമാണ്. കുറച്ചുമാസങ്ങളായി മുംബൈയിൽ ജോലി ചെയ്തിരുന്ന ചെറിയച്ചൻ ഒരു ദിവസം നാട്ടിൽ വരുന്നു. ഒരിടദിവസമാണ് വരവ്. അന്ന് ക്ലാസ് കഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോൾ സ്വീറ്റ്സോ മറ്റോ കിട്ടിയതോർമ്മയുണ്ട്. അതിനേക്കാൾ ഓർമ്മയുള്ള മറ്റൊന്നുണ്ട്. വല്ല്യച്ചന്റെ വീട്ടിലെ അടുക്കളയിൽ രണ്ടു ലിറ്ററിന്റെ ഒരു പെപ്സി ബോട്ടിൽ ഇരിക്കുന്നു. ചെറിയച്ചൻ കൊണ്ടുവന്നതാവണം. ഞാൻ ഊഹിച്ചു. നാട്ടുമ്പുറത്തൊന്നും പെപ്സി വില്പനയും കുടിയും അന്നത്ര കോമണല്ല. ഞാൻ കാണുമ്പോൾ അതിന്റെ കാൽഭാഗത്തോളമൊക്കെയേ കുടിച്ചിട്ടുള്ളൂ. ആരാണ് അത്രയും തീർത്തുവെച്ചതെന്ന് എനിക്ക്… Continue reading 016. കമ്മ്യൂണിക്കേഷൻ എന്ന ചോയിസ്

009. നായും മനുഷ്യനും – I

സാഹചര്യം അല്പമൊന്ന് സീരിയസായാൽ പോലും നായ്ക്കൾ പ്രതികരിക്കുക വളരെ ഉച്ചത്തിലാണ് – അന്യ നായ്ക്കളോടുമാത്രമല്ല മനുഷ്യരോടും. ഒരേ ശബ്ദം പലയാവർത്തി ഉറക്കെ പുറപ്പെടുവിക്കുക എന്നതാണ് മിക്കവാറും സ്ട്രാറ്റജി. ഭൗഭൗ എന്നുതുടങ്ങി ഭൗഭൗഭൗഭൗഭൗ എന്നിങ്ങനെ നീളാം. ഇത്രയും കുര ഒരുമിച്ച് കുരക്കുന്നതിനുപകരം അല്പം സമാധാനത്തിൽ ഒരു “ഭൗ….” സാവധാനം കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്ന് അത് കരുതില്ല. നായയും മനുഷ്യനും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ രണ്ടു മനുഷ്യർ തമ്മിലുള്ളതുപോലെ സോഫിസ്റ്റിക്കേറ്റഡ് ആവുന്നതിന് പരിമിതികളുണ്ട്.ടോണും ചേഷ്ടകളും കോണ്ടക്സ്റ്റും മാത്രമാണ് പലപ്പോഴും സഹായത്തിനുണ്ടാകുക. കമ്മ്യൂണിക്കേഷനിൽ… Continue reading 009. നായും മനുഷ്യനും – I

008. ആളും പ്രവർത്തിയും

രണ്ടു സ്റ്റേറ്റ്മെന്റുകൾ: “നീ നുണയനാണ്.”“നീ എന്നോട് നുണ പറഞ്ഞു.” എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം? ‘നുണയൻ’ എന്നു പറയുമ്പോൾ വ്യക്തിയ്ക്കാണ് പേരിടുന്നത്. ‘നുണ പറഞ്ഞു’ എന്നുപറയുമ്പോൾ സൂചിപ്പിക്കുന്നത് പ്രവർത്തിയേയും. ഒരേയൊരു പ്രവർത്തിയുടെ അനുഭവം മാത്രമുള്ളപ്പോഴും പലരും മറ്റുള്ളവർക്ക് പട്ടം ചാർത്താറുണ്ട്. ചിലപ്പോൾ സംഗതി അനുഭവമല്ല, മറിച്ച് തെറ്റിദ്ധാരണപോലും ആവുകയും ചെയ്യാം. എങ്ങനെയായാലും വ്യക്തികൾക്ക് പട്ടം ചാർത്തുന്നത് താരതമ്യേന മൂർച്ച കൂടിയ പരിപാടിയാണ്. ടെക്നിക്കലി, ഒരു നുണയെങ്കിലും പറഞ്ഞയാൾ പോലും നുണയനാണെന്ന് കണക്കാക്കപ്പെടേണ്ടതാണ് എന്നു വാദിക്കാം. പക്ഷേ, അയ്യാൾ… Continue reading 008. ആളും പ്രവർത്തിയും

005. കോംപീറ്റൻസ്‌ vs പെർഫോമൻസ്

കോംപീറ്റൻസ് ഉണ്ടാവുക എന്നാൽ ഒരു കാര്യം ചെയ്യാനുള്ള ശേഷി ഉണ്ടാവുക എന്നാണ്. പെർഫോമൻസ് എന്നാൽ ആ ശേഷി ഉപയോഗിച്ച് ആ കാര്യം ചെയ്യൽ ആണ്. കാര്യം ചെയ്യാനുള്ള ശേഷി ഉണ്ടാകലും, ആ കാര്യം ചെയ്യലും രണ്ടാണ്. അതുകൊണ്ട് തന്നെ ഈ ഡിസ്റ്റിങ്ഷൻ പ്രധാനമാണ്. ഭാഷാശാസ്ത്രവുമായി ബന്ധപ്പെട്ട സാങ്കേതികമായൊരു ആശയമെന്നരീതിയിലാണ് ഞാനിതാദ്യം കേൾക്കുന്നത്. അതുകൊണ്ട്, ഭാഷയുടെ കാര്യം ആദ്യം നോക്കാം. ചിലർ ഇംഗ്ലീഷ് പഠിച്ചുകൊണ്ടേ ഇരിക്കുന്നതുകാണാം. ഒരുപാട് ലിസൺ ചെയ്യുന്നു. വായിക്കുന്നു. ദീർഘകാലം. ഇംഗ്ലീഷ് കേട്ടാൽ മനസിലാകുന്നു. മനസിൽ… Continue reading 005. കോംപീറ്റൻസ്‌ vs പെർഫോമൻസ്