പരീക്ഷയ്ക്ക് വരാത്തത് | LifeBlog #028

“ഈ പോർഷൻ പരീക്ഷയ്ക്ക് വരുമോ മാഷേ?” “ഈ ചോദ്യം ഇമ്പോർട്ടന്റാണോ ടീച്ചറെ?” ഇങ്ങനെയെല്ലാം വിദ്യാർഥികൾ ചോദിച്ചുകേൾക്കാറുണ്ട്. ഇത്തരമൊരു ചോദ്യത്തിന് വ്യവസ്ഥയിൽ ഇടമുണ്ടാവുമ്പോൾ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടുകയല്ലേ? ശരിയാണ്, മാർക്ക് നേടാൻ പഠിച്ചാൽ നമ്മൾ കുറച്ച് അറിവ് സമ്പാദിക്കുകയും ചെയ്യും. എന്നാൽ അറിവുനേടൽ എന്നത് മാർക്കിന് വേണ്ടി പഠിക്കുന്നതിന്റെ സൈഡ് ഇഫെക്റ്റ് മാത്രമാകുന്നത് കഷ്ടമല്ലേ? മാത്രമല്ല അതിന്റെ ലോജിക് എന്താണ്? ഒരു ക്ലാസിലെ ഒരു വിഷയത്തിൽ പതിനായിരക്കണക്കിന് മാർക്കിനു തുല്ല്യമായ അറിവുണ്ടാവും. എന്നാൽ പരീക്ഷയ്ക്ക് നൂറു മാർക്കിനോ… Continue reading പരീക്ഷയ്ക്ക് വരാത്തത് | LifeBlog #028

003. കൺമുന്നിൽ കാണാതെ പോകുന്നത്

പകുതി വെള്ളമെടുത്ത ഒരു ഗ്ലാസ്. അത് പകുതി നിറഞ്ഞതായോ പകുതി കാലിയായോ കാണുന്നത് നമ്മുടെ പെർസ്പെക്റ്റീവാണ്. പലപ്പോഴും മോട്ടീവേഷണൽ ട്രെയിനേഴ്സ് പെരുപ്പിക്കുന്ന രീതിയിൽ അത്ര പ്രധാനമാവണമെന്നില്ല ഈ വ്യത്യാസം. ചിലപ്പോൾ, നമുക്ക് കാലിയായതിനെ കാലിയായി തന്നെ കാണേണ്ടിവരാം. എന്നാൽ ഒരു കാര്യം ഓർക്കേണ്ടതുണ്ട്. വളരെ ഈസിയായി കാണാവുന്നകാര്യങ്ങളാണ്, അതിലേറെ എളുപ്പത്തിൽ നമ്മൾ കാണാതെ പോകാറുള്ളത്. ഉള്ളതിനെ കാണാതെ ഇല്ലാത്തതിനെ തേടുകയും, അതിനെച്ചൊല്ലി പരാതിപ്പെടുകയും ചെയ്യുന്ന ശീലം മറ്റുള്ളവരെ തളർത്തുകയും നമ്മുടെ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുകയും ചെയ്യാം. അത്… Continue reading 003. കൺമുന്നിൽ കാണാതെ പോകുന്നത്

002. മക്കളുടെ ഉത്തരവാദിത്തബോധവും വെയിറ്റ്‌ലിഫ്റ്റിങും

വെയ്റ്റ് ലിഫ്റ്റേഴ്സ് ഒളിമ്പിക്സിലും മറ്റു മത്സരങ്ങളിലുമെല്ലാം നൂറുകണക്കിന് കിലോഗ്രാം ഭാരമുയർത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. കൃത്യമായ മേൽനോട്ടത്തിൽ ബാലൻസ്ഡ് ആയ പരിശീലത്തിലൂടെ ശരീരത്തിന്റെ ഓരോ ഭാഗവും ശക്തിപ്പെടുത്തിയതിന് ശേഷമാണ് ഉയർന്ന ഭാരങ്ങൾ അവർ ഉയർത്താൻ ശ്രമിക്കുന്നതുതന്നെ. അതും താരതമ്യേന ചെറിയ ഭാരങ്ങളിൽനിന്ന് സാവധാനം കൂട്ടിക്കൊണ്ടുവരികയാണ് ചെയ്യുക. വർഷങ്ങൾ നീണ്ട പരിശീലനം ഇതിനു പുറകിലുണ്ട്. ഇത്തരത്തിൽ ഉയർന്ന ഭാരങ്ങൾ കൈകാര്യം ചെയ്യാൻ തുടങ്ങുന്നതോടെ അഞ്ചും പത്തും കിലോ ഭാരമെല്ലാം ഒരു തൂവൽ എന്ന പോലെയേ അനുഭവപ്പെടുകയുള്ളൂ. ഇത് ജിംനേഷ്യത്തിലും മറ്റും… Continue reading 002. മക്കളുടെ ഉത്തരവാദിത്തബോധവും വെയിറ്റ്‌ലിഫ്റ്റിങും

001. കുഞ്ഞിനിഷ്ടം അച്ഛനെയോ അമ്മയെയോ?

കുഞ്ഞിന് ഇഷ്ടം കൂടുതൽ അച്ഛനെയോ അമ്മയെയോ എന്നതൊരു ആവർത്തിക്കപ്പെടുന്ന ചോദ്യമാണ്. ആദ്യമേ പറയട്ടെ, ഈ ചോദ്യം തീർത്തും അപ്രസക്തവും അപകടകരവുമാണ്. എന്തുകൊണ്ടാണിത്? നിരന്തരം ഈ ചോദ്യം കേൾക്കുന്ന കുട്ടിയ്ക്ക്, സ്നേഹിക്കുന്നതിലുമേറെ ഊർജവും സമയവും ശ്രദ്ധയും സ്നേഹം ബാലൻസ് ചെയ്യുന്നതിലും സ്നേഹം തെളിയിക്കുന്നതിലും ചിലവഴിക്കേണ്ടതായിവരുന്നു. ഏറ്റവും സ്വാഭാവികമായും അനായാസമായും വരേണ്ടുന്ന സ്നേഹം കൃത്രിമവും ഒരു പരീക്ഷപോലെ പേടിപ്പെടുത്തുന്നതും ആകുന്നു. സ്നേഹിക്കുക എന്നതിലെ അനന്തസാധ്യതയെത്തന്നെ ഈ ചോദ്യം ഒരു റെയ്സ്(race) ആയി അടച്ചുകെട്ടുന്നു. മറ്റൊന്ന്, മനുഷ്യബന്ധങ്ങളിൽ നമ്മൾ വിശ്വസിക്കുന്നത് സ്വയമേ… Continue reading 001. കുഞ്ഞിനിഷ്ടം അച്ഛനെയോ അമ്മയെയോ?

VinnieTalks s2e2 | Interview: Abdul Asis TP (Malayalam)

കേരളത്തിലെ വിദ്യാഭ്യാസമാറ്റത്തിന്റെ മുന്നുപാധികൾ എന്തൊക്കെയാണ്? പ്രഗൽഭ മോണ്ടിസോറി കൺസൾട്ടന്റ് അബ്ദുൾ അസീസുമായി വിനിടോക്സ് നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് സംഭാഷണം.