ഉദാരമായ സേവനം – 2 | LifeBlog #025

തിരിച്ചു കിട്ടുന്ന കാര്യങ്ങളെപ്പറ്റിയുള്ള പ്രതീക്ഷയിലാണ് നമ്മൾ നൽകുന്നതെങ്കിൽ എവിടെയാണ് എല്ലാം തുടങ്ങുന്നത്? പ്രതീക്ഷയിൽ – അല്ലേ? തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിൽ. അതായത്, തിരിച്ചുകിട്ടലാണ് ആദ്യമേ വരുന്നത്; നമ്മുടെ ചെയ്യൽ അല്ല. ചിലത് കിട്ടാതെ ജീവിക്കാനും വളരാനും കഴിയില്ല എന്നത് യാഥാർഥ്യമാണ്. സ്നേഹം, ബഹുമാനം, അംഗീകാരം എന്നിവയും പണവും അടിസ്ഥാനപരമായി മനുഷ്യർക്ക് കിട്ടേണ്ടതുണ്ട്. പറഞ്ഞുവരുന്നത്, മേൽപറഞ്ഞവ (തിരിച്ചു)കിട്ടുക എന്ന പ്രതീക്ഷയും ആഗ്രഹവും നല്ലൊരു സ്റ്റാർട്ടിങ് പോയന്റ് അല്ല എന്നാണ്. പിന്നെ മെച്ചപ്പെട്ട തുടക്കം എന്താണ്? ശരിയായ ആളുകൾക്ക് ശരിയായ വാല്യൂ… Continue reading ഉദാരമായ സേവനം – 2 | LifeBlog #025

ഉദാരമായ സേവനം – 1 | LifeBlog #024

ഒരു പ്രത്യേക പ്രൊഡക്ട്/ബ്രാൻഡ് അന്വേഷിച്ച് ഒരു ഷോപ്പിൽ ചെല്ലുകയും അതവിടെ കിട്ടാതെ വരികയും ചെയ്യുന്നത് അപൂർവമല്ല. എന്നാൽ ഒരു സവിശേഷരീതിയിൽ ഈ സാഹചര്യത്തെ ഡീൽ ചെയ്യുന്ന ഒരു ഷോപ് കീപ്പറെ അപൂർവമായി നമ്മൾ കാണും. തന്റെ ഷോപ്പിലുള്ള പ്രൊഡക്ട്, കസ്റ്റമറുടെ പർപ്പസ് സെർവ് ചെയ്യുന്ന‌ നല്ലൊരു ആൾട്ടർനേറ്റീവ് അല്ലാത്ത പക്ഷം, മറ്റൊരുരീതിയിൽ നമ്മളെ സെർവ് ചെയ്യാൻ ഷോപ് കീപ്പർ തീരുമാനിക്കുന്നു. അയാൾ, അത്യന്തം ആത്മാർഥതയോടെ, ഉദാരമായി, നമ്മൾ തേടിവന്ന പ്രോഡക്ട് മറ്റേതു ഷോപ്പിലാണ് ലഭിക്കുക എന്നു പറഞ്ഞുതരുന്നു.… Continue reading ഉദാരമായ സേവനം – 1 | LifeBlog #024

വലിയ തുടക്കം എന്ന എക്സ്ക്യൂസ് | LifeBlog #023

നാം ചെയ്യാനാഗ്രഹിക്കുന്ന ഒരുകാര്യം, അത് ഏറ്റവും വലിയരീതിയിൽ ആരംഭിക്കണം എന്ന ചിന്ത പലപ്പോഴും നമ്മളെ സ്റ്റക് ആക്കുന്ന ഒന്നാണ്. ഈ ചിന്ത എന്തൊക്കെ കാര്യങ്ങൾ കൊണ്ട് അബദ്ധമാകാം എന്നു നോക്കാം: വലിയ രീതിയിൽ തുടങ്ങുക എന്നത് മിക്കപ്പോഴും അഫോർഡബിൾ ആവണമെന്നില്ല. പണം മാത്രമല്ല, സമയം, മനുഷ്യവിഭവശേഷി എന്നിവയെല്ലാം നമ്മളാഗ്രഹിക്കുന്ന തോതിൽ ആദ്യ ഘട്ടത്തിൽ ലഭ്യമായേക്കില്ല. വലിയ വിഭാഗം ജനങ്ങളെ സെർവ് ചെയ്യുക എന്ന ലക്ഷ്യം ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നതിന് ലിമിറ്റേഷൻസുണ്ട്. പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മാസ്സിൻറെ രുചി പഠിച്ച്… Continue reading വലിയ തുടക്കം എന്ന എക്സ്ക്യൂസ് | LifeBlog #023

ലോങ് ടേമിൽ ചിന്തിക്കാം | LifeBlog #022

സ്കൂളിലെ പേരൻറ്സ് മീറ്റിങുകളിൽ പലപ്പോഴും ചർച്ച ചെയ്യാറുള്ളത് ‘കഴിഞ്ഞയാഴ്ചത്തെ പരീക്ഷ’യുടെ റിസൾട്ടാണ്. ഇനി, മുന്നോട്ട് ചിന്തിക്കുകയാണെങ്കിൽ ചർച്ചാവിഷയമാകാനിടയുള്ളത് പരമാവധി അടുത്ത ടേം പരീക്ഷ. ബിസിനസുകൾ ക്വാർട്ടറുകൾക്കുള്ളിൽ(മൂന്നുമാസം) നിന്നാണ് ചിന്തിക്കുന്നത്. ഇലക്ഷൻ ചൂടിൽ നിൽക്കുമ്പോൾ മാത്രമാണ് പലപ്പോഴും രാഷ്ട്രീയ പാർട്ടികൾ ഒരാഴ്ചക്കൊക്കെ അപ്പുറം ചിന്തിക്കുക. താഴെത്തട്ടിൽ സംഘടനാപ്രവർത്തനം മേൽകമ്മിറ്റികളിൽനിന്ന് ആ ആഴ്ചത്തേക്ക് കിട്ടുന്ന പ്ലാനുകൾക്കനുസരിച്ചാണ്. വീടുകളിൽ ‘നാളെ രാവിലത്തേക്കുള്ള പലഹാരമെന്തെ’ന്നൊക്കെയുള്ളതാണ് പരമാവധി ദീർഘ വീക്ഷണത്തിലുള്ള ചർച്ചകൾ. ഇത്തരത്തിൽ ഒരു ദിവസം മുതൽ മൂന്നുമാസം വരെയുള്ളതാണ് പലപ്പോഴും നമ്മുടെ സമൂഹത്തിൽ… Continue reading ലോങ് ടേമിൽ ചിന്തിക്കാം | LifeBlog #022

021. ഇന്റർവ്യൂ സ്കിൽസ് – III

(കഴിഞ്ഞ രണ്ട് പോസ്റ്റുകളിലായി നമ്മൾ ബിൽഡ് ചെയ്ത അടിത്തറയുടെ മേൽ നിന്നുകൊണ്ടാണ് ഇന്നത്തെ ബ്ലോഗിലെ വിഷയം ചർച്ച ചെയ്യുന്നത്. ഒന്ന്, രണ്ട് ഭാഗങ്ങൾ വായിക്കുവാൻ www.mentorvinnie.in സന്ദർശിക്കുക.) ഇൻറർവ്യൂസ് അറ്റൻറ് ചെയ്തുതുടങ്ങുമ്പോൾ സ്വീകരിക്കാവുന്ന അപ്രോച്ച് എന്താണെന്ന് ഇന്ന് ചിന്തിക്കാം. 1. എത്രയും നേരത്തെ ഇൻറർവ്യൂസ് അറ്റൻറ് ചെയ്യാൻ തുടങ്ങുക. 2. ആദ്യ ഘട്ടത്തിൽ പൂർണമായും താല്പര്യമുള്ള സ്ഥാപനങ്ങളേക്കാൾ, ഏതെങ്കിലുമൊരു ഫാക്ടർ കൊണ്ട് നമുക്കത്ര അനുയോജ്യമല്ലാത്ത സ്ഥാപനങ്ങളിൽ ഇൻറർവ്യൂ നൽകാവുന്നതാണ്. നിങ്ങൾ മെച്ചപ്പെട്ട കാൻഡിഡേറ്റ് ആകുന്നതിനനുസരിച്ച് കൂടുതൽ താല്പര്യമുള്ള… Continue reading 021. ഇന്റർവ്യൂ സ്കിൽസ് – III

020. ഇൻറർവ്യൂ സ്കിൽസ് – II

സിനിമാ സംവിധാനം നിങ്ങളുടെ പാഷൻ ആണെന്ന് കരുതുക. എങ്ങനെ ആ കരിയറിലേക്ക് എത്തിച്ചേരും? ഒരു ഫിലിം ഡിറക്ടർ ആവുക എന്നത് പ്രയാസമായിരിക്കാം. എന്നാൽ നാലോ അഞ്ചോ സുഹൃത്തുക്കളുമായി ചേർന്നോമറ്റോ ഒരു ഷോർട്ഫിലിം ചെയ്യുക പ്രയാസമാകില്ല. പറ്റും പോലെ ഒരെണ്ണം ചെയ്യുക. സോഷ്യൽ മീഡിയയിൽ പങ്കുവെക്കുക. അടുത്തത് ചെയ്യുക. വീണ്ടും ചെയ്യുക. അങ്ങനെയങ്ങനെ. ഇതോടൊപ്പം അല്പം അപ്ഡേഷനും നടക്കുന്നുണ്ടങ്കിൽ, അത്യാവശ്യം നല്ലതൊരെണ്ണം അധികം വൈകാതെ നിങ്ങളുടെ സൃഷ്ടിയായി ഉണ്ടാകും. ഒരു സിനിമാ നിർമ്മാതാവിലേക്കെത്താൻ നിങ്ങളെ അത് സഹായിക്കും. സിനിമ… Continue reading 020. ഇൻറർവ്യൂ സ്കിൽസ് – II

019. ഇന്റർവ്യൂ സ്കിൽസ് – I

രണ്ട് ദിവസത്തിനുള്ളിൽ ഇന്റർവ്യൂ സ്കിൽസ് ട്രെയിനിങ് നൽകാമോ എന്ന് എൻക്വയറീസ് വരാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് ചിന്തിച്ചു. മനസ്സിലായതിതാണ്: രണ്ട് ദിവസം കൊണ്ടു നടത്തുന്ന തൊലിപ്പുറത്തെ ചികിത്സ കുറേ ജോലികളുടെ കാര്യത്തിലെങ്കിലും ഇഫെക്ടീവാണ്. അതുകൊണ്ടാണ് അത്തരം ടെയ്നിങ്ങിന് ഡിമാന്റുള്ളത്. റൂമിലേക്ക് പ്രവേശിക്കുമ്പോൾ പെർമിഷൻ ചോദിക്കുക, പൊളൈറ്റ് ലാങ്ഗ്വേജ് യൂസ് ചെയ്യുക, കാലുകൾ ക്രോസ് ചെയ്യാതിരിക്കുക, കൈകൾ കെട്ടാതിരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് ചില്ലറ മാർക്കിട്ട് ടാലി ചെയ്ത് ജോലി തരുന്ന തൊഴിൽദാതാക്കളുണ്ട്. എന്നാൽ, നല്ലൊരു കൾച്ചർ ഫോളോ ചെയ്യുന്ന… Continue reading 019. ഇന്റർവ്യൂ സ്കിൽസ് – I

018. നെഗറ്റീവ് പ്രതീക്ഷകൾ

“സ്കൂട്ടറോടിക്കുന്നതൊക്കെ കൊള്ളാം, എവിടേലും കൊണ്ടുപോയി കുത്തരുത്!” (a) “നീ എടുത്താൽ ഒരു ഫോട്ടോയെങ്കിലും മര്യാദയ്ക്ക് പതിയുമോ?” (b) “നിങ്ങളാ മേശപ്പുറം മുഴുവനും ഞാൻ വരുമ്പൊഴേക്കും വാരിവലിച്ചിടല്ലേ!” (c) “നാളെ ആരെങ്കിലും ഹോംവർക്ക് ചെയ്യാതെ വന്നാൽ എന്റെ തനിസ്വഭാവം അറിയും! (d) “ആ വെണ്ടക്കാ ഉപ്പേരി ലേശമെങ്കിലും ബാക്കി വെച്ചാലാ! ഹാ!” (e) ഇങ്ങനെയോ, ഇതിനു സമാനമായ രീതിയിലോ നമ്മളോട് ആരെങ്കിലുമൊക്കെ സംസാരിച്ചിട്ടുണ്ടാകും. എന്താണ് ഈ പറഞ്ഞ കാര്യങ്ങളിൽ കോമണായിട്ടുള്ളത്. (a) സ്കൂട്ടർ ഓടിക്കാൻ പോകുന്നേയുള്ളൂ.(b) ഫോട്ടോ എടുക്കാൻ… Continue reading 018. നെഗറ്റീവ് പ്രതീക്ഷകൾ

017. നോ ഡിസ്കൗണ്ട്

എപ്പോഴും ഡിസ്കൗണ്ട് റേറ്റിൽ സാധനങ്ങൾ വിൽക്കുന്ന കച്ചവടക്കാരോട് മിക്ക കസ്റ്റമേഴ്സും ബാർഗൈൻ ചെയ്യും. പോയാലൊരു വാക്ക്, കിട്ടിയാലൊരു ഡിസ്കൗണ്ട് എന്ന് മിക്കവരും ചിന്തിക്കും. ബാർഗൈൻ ചെയ്യാത്തതുകൊണ്ടുമാത്രം ഡിസ്കൗണ്ട് നഷ്ടപ്പെടുന്ന മണ്ടനും മണ്ടിയുമാവാൻ ആരും ഇഷ്ടപ്പെടില്ല. പ്രിൻസിപ്പിൾസിന്റെയും മൂല്യങ്ങളുടെയും കാര്യവും സമാനമാണ്. ഒരിക്കൽ വിട്ടുവീഴ്ച ചെയ്താൽ മറ്റുള്ളവർക്ക് നൽകുന്നൊരു സൂചന കൂടിയാകുമത്. എന്നാൽ, വിട്ടുവീഴ്ച ഒട്ടുമില്ലാതെ പ്രിൻസിപ്പിൾസ് ഫോളോ ചെയ്യാൻ ഒരാൾ തീരുമാനിച്ചാൽ ദീർഘകാലത്തിൽ സംഭവിക്കുകയെന്താണ്? പ്രധാനമാറ്റം ഇതാണ്: അയാളുടെ പ്രിൻസിപ്പിൾസിൽ ഡിസ്കൗണ്ട് ഉണ്ടാവില്ല എന്ന് മനസ്സിലാവുന്നതോടെ പ്രിൻസിപ്പിളുകളുടെ… Continue reading 017. നോ ഡിസ്കൗണ്ട്

016. കമ്മ്യൂണിക്കേഷൻ എന്ന ചോയിസ്

ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയമാണ്. കുറച്ചുമാസങ്ങളായി മുംബൈയിൽ ജോലി ചെയ്തിരുന്ന ചെറിയച്ചൻ ഒരു ദിവസം നാട്ടിൽ വരുന്നു. ഒരിടദിവസമാണ് വരവ്. അന്ന് ക്ലാസ് കഴിഞ്ഞ് ഞാൻ വീട്ടിലെത്തുമ്പോൾ സ്വീറ്റ്സോ മറ്റോ കിട്ടിയതോർമ്മയുണ്ട്. അതിനേക്കാൾ ഓർമ്മയുള്ള മറ്റൊന്നുണ്ട്. വല്ല്യച്ചന്റെ വീട്ടിലെ അടുക്കളയിൽ രണ്ടു ലിറ്ററിന്റെ ഒരു പെപ്സി ബോട്ടിൽ ഇരിക്കുന്നു. ചെറിയച്ചൻ കൊണ്ടുവന്നതാവണം. ഞാൻ ഊഹിച്ചു. നാട്ടുമ്പുറത്തൊന്നും പെപ്സി വില്പനയും കുടിയും അന്നത്ര കോമണല്ല. ഞാൻ കാണുമ്പോൾ അതിന്റെ കാൽഭാഗത്തോളമൊക്കെയേ കുടിച്ചിട്ടുള്ളൂ. ആരാണ് അത്രയും തീർത്തുവെച്ചതെന്ന് എനിക്ക്… Continue reading 016. കമ്മ്യൂണിക്കേഷൻ എന്ന ചോയിസ്