001. കുഞ്ഞിനിഷ്ടം അച്ഛനെയോ അമ്മയെയോ?

കുഞ്ഞിന് ഇഷ്ടം കൂടുതൽ അച്ഛനെയോ അമ്മയെയോ എന്നതൊരു ആവർത്തിക്കപ്പെടുന്ന ചോദ്യമാണ്. ആദ്യമേ പറയട്ടെ, ഈ ചോദ്യം തീർത്തും അപ്രസക്തവും അപകടകരവുമാണ്. എന്തുകൊണ്ടാണിത്? നിരന്തരം ഈ ചോദ്യം കേൾക്കുന്ന കുട്ടിയ്ക്ക്, സ്നേഹിക്കുന്നതിലുമേറെ ഊർജവും സമയവും ശ്രദ്ധയും സ്നേഹം ബാലൻസ് ചെയ്യുന്നതിലും സ്നേഹം തെളിയിക്കുന്നതിലും ചിലവഴിക്കേണ്ടതായിവരുന്നു. ഏറ്റവും സ്വാഭാവികമായും അനായാസമായും വരേണ്ടുന്ന സ്നേഹം കൃത്രിമവും ഒരു പരീക്ഷപോലെ പേടിപ്പെടുത്തുന്നതും ആകുന്നു. സ്നേഹിക്കുക എന്നതിലെ അനന്തസാധ്യതയെത്തന്നെ ഈ ചോദ്യം ഒരു റെയ്സ്(race) ആയി അടച്ചുകെട്ടുന്നു. മറ്റൊന്ന്, മനുഷ്യബന്ധങ്ങളിൽ നമ്മൾ വിശ്വസിക്കുന്നത് സ്വയമേ… Continue reading 001. കുഞ്ഞിനിഷ്ടം അച്ഛനെയോ അമ്മയെയോ?