015. മാരിയോ ഗെയിം എന്ന ജീവിതം

മാരിയോ മറ്റു പല ഗെയിമുകളും പോലെ റിവാർഡും പണിഷ്മെന്റും അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ചില കാര്യങ്ങൾ ചെയ്താൽ ലൈഫും ഗോൾഡ് കോയിനുമെല്ലാം കിട്ടും. മറ്റു ചില കാര്യങ്ങൾ ചെയ്താൽ അപകടം വരികയും ചെയ്യും. വഴിയിൽ ചില മുള്ളുകൾ പൊങ്ങിവന്ന് മാരിയോയുടെ ജീവൻ അപഹരിച്ചേക്കാം. കളിക്കുന്നത് കുട്ടികളായാലും മുതിർന്നവരായാലും ഇതിന് മാറ്റം വരുന്നില്ല. പക്ഷേ ഗെയിമിൽ വളരെ വേഗം മുന്നേറുക കുട്ടികളാണ്. കാരണമെന്താണ്? പ്രധാന കാരണമിതാണ്:കുട്ടികൾ സാധ്യതകളിൽ പ്രതീക്ഷ വെച്ചാണ് കളിക്കുന്നത്. കളിയുടെ പ്രോസസിൽ, തോൽക്കാനുള്ള തോൽവിയെല്ലാം അതിവേഗം തോറ്റ്, അതിവേഗം… Continue reading 015. മാരിയോ ഗെയിം എന്ന ജീവിതം

014. ആരുടെ ഇടം?

റോഡിൽ അടുത്തടുത്ത് ഓടുന്ന വാഹനങ്ങൾക്കിടയിൽ മിനിമം എത്ര അകലം പാലിക്കണം എന്നതു സംബന്ധിച്ച് നിയമമുണ്ട്. എന്നാൽ ഈ നിയമത്തിന്റെ പാലനം പലപ്പോഴും വിചിത്രമായ രീതിയിലാണ്. പാലിക്കപ്പെടേണ്ട ആ നിശ്ചിത അകലം ആരുടെ ഇടമാണ്? അത് സുരക്ഷയുടെ ഇടമാണ്. അവിടെ മറ്റൊന്നിനും ഇടമില്ല. പലപ്പോഴും ഈ ചെറിയ ഇടത്തിനുവേണ്ടി നിയമവും സംസ്കാരവും തമ്മിലുള്ള ബലാബലം നടക്കുന്നതുകാണാം. നിയമം പിന്നിലുള്ള ഡ്രൈവറോട് പറയും: “മുന്നിലുള്ള വാഹനവുമായി അകലം പാലിക്കൂ.” അതേസമയം, സമൂഹത്തിന്റെ പൊതുമൂല്യങ്ങളെപ്പറ്റിയുള്ള ബോധം അയാളോട് ഇങ്ങനെ പറയും: “ആ… Continue reading 014. ആരുടെ ഇടം?

013. ഗ്രീൻ സിഗ്നൽ പ്രോബ്ലം

വാഹനങ്ങളുടെ പിന്നിൽ റെഡ് ലൈറ്റ്സ് ഉണ്ടാകും. എന്നാൽ പിന്നിലോ മുന്നിലോ ഗ്രീൻ ലൈറ്റ്സ് കാണില്ല. അത് സ്വാഭാവികമായി തോന്നാം. അതങ്ങനെയാകാനുള്ള കാരണം എളുപ്പം മനസ്സിലാക്കാനുമാകും. പക്ഷേ, തൽക്കാലം ഈ ചിന്തയെ ഒന്നു വലിച്ചുനീട്ടാം: റെഡ് ലൈറ്റ് നിർത്താനും ഗ്രീൻ ലൈറ്റ് പ്രൊസീഡ് ചെയ്യാനുമുള്ള സൂചനയാണെന്ന് നമുക്കറിയാം. ‘സ്റ്റോപ്’ എന്നോ ‘നോ’ എന്നോ പറയുമ്പോൾ, കാര്യമായ ആശങ്കകൾ ഇല്ല. നിർത്തുന്നത് ഒരു പ്രശ്നമുള്ള കാര്യമായി നമ്മൾ കാണുന്നില്ല. നിർത്തേണ്ടത് നിർത്തുന്നതിനു പുറമേ മറ്റെന്തെങ്കിലും കൂടി നിർത്തിയാലും അതൊരു വിഷയമല്ല.… Continue reading 013. ഗ്രീൻ സിഗ്നൽ പ്രോബ്ലം

012. ബന്ധങ്ങളിലെ വടംവലികൾ

നിത്യജീവിതത്തിൽ അടുത്തിടപഴകുന്ന ഒരാളെ പരിഗണിക്കുക. നിങ്ങളുടെ ലൈഫ് പാർട്ണർ, അച്ഛൻ/അമ്മ, മകൻ/മകൾ, കൊളീഗ് അങ്ങനെ ആരുമാകട്ടെ. അയാളെ സംബന്ധിച്ച നാല് കാര്യങ്ങൾ നോക്കാം. തൽകാലം ഈ നാലുകാര്യങ്ങളെ നാലു ഫോഴ്സുകൾ(ബലങ്ങൾ) ആയി പരിഗണിക്കാം: സ്വന്തം കാഴ്ചപ്പാടിൽ അയാൾ ഇപ്പോൾ എന്താണ്? നിങ്ങളുടെ കാഴ്ചപ്പാടിൽ അയാൾ ഇപ്പോൾ എന്താണ്? സ്വന്തം ഇമാജിനേഷനിൽ അയാൾക്ക് എങ്ങനെ ആയിത്തീരണം എന്നാണ്? നിങ്ങളുടെ ഇമാജിനേഷനിൽ അയാൾ എങ്ങനെ ആയിത്തീരണം എന്നാണ്? (നിങ്ങൾ അയാളിൽനിന്ന് എക്സ്പെക്റ്റ് ചെയ്യുന്ന പെരുമാറ്റവും മറ്റും). നാല് ദിശകളിലേക്കുള്ള നാല്… Continue reading 012. ബന്ധങ്ങളിലെ വടംവലികൾ

011. ഇനൊവേഷൻ ബലൂൺ

നവീനമായ ചിന്തകളും രീതികളും പ്രവർത്തികളും അതിന്റേതായ റിസ്കോടെയാണ് വരുന്നത്. ഇനൊവേറ്റ് ചെയ്യുക എന്നതിനെ ആ അർഥത്തിൽ ഒരു ബലൂൺ വീർപ്പിക്കുന്നതിനോട് ഉപമിക്കാം. പൊട്ടുമെന്ന് ഭയന്ന് ഒരിക്കലും വീർപ്പിക്കാത്ത ബലൂൺ ഒരു എക്സ്ട്രീം. അല്പമധികം വീർപ്പിച്ച് പൊട്ടിയ ബലൂൺ ആണ് മറ്റേ എക്സ്ട്രീം. താരതമ്യേന ഭേദപ്പെട്ട ബലൂൺ എളുപ്പത്തിൽ പൊട്ടുകയില്ല. അത് വീർപ്പിക്കാൻ താരതമ്യേന പ്രയാസവുമായിരിക്കും. ശ്രമത്തിനിടയിൽ പല ഇനോവേഷനുകൾ ‘പൊട്ടിയാലും’, ഇവെൻച്വലി രണ്ടുകാര്യങ്ങൾ സംഭവിക്കും. മെച്ചപ്പെട്ട ഒരു ഇനൊവേഷൻ ബലൂണിലേക്ക് നമ്മൾ എത്തിച്ചേരും. മുൻപ് പറഞ്ഞപോലെ അത്ര… Continue reading 011. ഇനൊവേഷൻ ബലൂൺ

010. നായും മനുഷ്യനും – 2

തെരുവിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ ശ്രദ്ധിച്ചാൽ വളരെ ക്യൂരിയസായ കാര്യം കാണാം. റോഡിലൂടെ ഒരു വശത്തേക്ക് പോകുന്ന വാഹനത്തെ അത് കുരച്ചുകൊണ്ട് പിന്തുടരും. അടുത്ത നിമിഷം മറുദിശയിൽ പോകുന്ന ഒരു വാഹനത്തിന്റെ പുറകേ അത് കുരച്ച് പായുന്നത് കാണാം. നൂറു മീറ്റർ തെക്കോട്ടോടിയിട്ട് തിരിച്ച് നൂറു മീറ്റർ വടക്കോട്ടോടിയാൽ, ആകെ ഓടിയ ദൂരം ഇരുനൂറ് മീറ്ററാകുമെങ്കിലും, ഇഫെക്റ്റീവ്‌ലി പുറപ്പെട്ട സ്ഥലത്തുതന്നെയാണ് എത്തുക. ചില മനുഷ്യർ ഇതുപോലെയാണ്. സ്വന്തമായ ഒരു മിഷൻ ഇല്ലാതെ, ലക്ഷ്യബോധമില്ലാതെ, പുറപ്പെട്ട സ്ഥലത്തുതന്നെ അവസാനിക്കുന്ന പരിശ്രമങ്ങൾ… Continue reading 010. നായും മനുഷ്യനും – 2

009. നായും മനുഷ്യനും – I

സാഹചര്യം അല്പമൊന്ന് സീരിയസായാൽ പോലും നായ്ക്കൾ പ്രതികരിക്കുക വളരെ ഉച്ചത്തിലാണ് – അന്യ നായ്ക്കളോടുമാത്രമല്ല മനുഷ്യരോടും. ഒരേ ശബ്ദം പലയാവർത്തി ഉറക്കെ പുറപ്പെടുവിക്കുക എന്നതാണ് മിക്കവാറും സ്ട്രാറ്റജി. ഭൗഭൗ എന്നുതുടങ്ങി ഭൗഭൗഭൗഭൗഭൗ എന്നിങ്ങനെ നീളാം. ഇത്രയും കുര ഒരുമിച്ച് കുരക്കുന്നതിനുപകരം അല്പം സമാധാനത്തിൽ ഒരു “ഭൗ….” സാവധാനം കമ്മ്യൂണിക്കേറ്റ് ചെയ്യാം എന്ന് അത് കരുതില്ല. നായയും മനുഷ്യനും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ രണ്ടു മനുഷ്യർ തമ്മിലുള്ളതുപോലെ സോഫിസ്റ്റിക്കേറ്റഡ് ആവുന്നതിന് പരിമിതികളുണ്ട്.ടോണും ചേഷ്ടകളും കോണ്ടക്സ്റ്റും മാത്രമാണ് പലപ്പോഴും സഹായത്തിനുണ്ടാകുക. കമ്മ്യൂണിക്കേഷനിൽ… Continue reading 009. നായും മനുഷ്യനും – I

008. ആളും പ്രവർത്തിയും

രണ്ടു സ്റ്റേറ്റ്മെന്റുകൾ: “നീ നുണയനാണ്.”“നീ എന്നോട് നുണ പറഞ്ഞു.” എന്താണ് രണ്ടും തമ്മിലുള്ള വ്യത്യാസം? ‘നുണയൻ’ എന്നു പറയുമ്പോൾ വ്യക്തിയ്ക്കാണ് പേരിടുന്നത്. ‘നുണ പറഞ്ഞു’ എന്നുപറയുമ്പോൾ സൂചിപ്പിക്കുന്നത് പ്രവർത്തിയേയും. ഒരേയൊരു പ്രവർത്തിയുടെ അനുഭവം മാത്രമുള്ളപ്പോഴും പലരും മറ്റുള്ളവർക്ക് പട്ടം ചാർത്താറുണ്ട്. ചിലപ്പോൾ സംഗതി അനുഭവമല്ല, മറിച്ച് തെറ്റിദ്ധാരണപോലും ആവുകയും ചെയ്യാം. എങ്ങനെയായാലും വ്യക്തികൾക്ക് പട്ടം ചാർത്തുന്നത് താരതമ്യേന മൂർച്ച കൂടിയ പരിപാടിയാണ്. ടെക്നിക്കലി, ഒരു നുണയെങ്കിലും പറഞ്ഞയാൾ പോലും നുണയനാണെന്ന് കണക്കാക്കപ്പെടേണ്ടതാണ് എന്നു വാദിക്കാം. പക്ഷേ, അയ്യാൾ… Continue reading 008. ആളും പ്രവർത്തിയും

007. ദി ‘ഞാനപ്പൊഴേ പറഞ്ഞതാ’ സിൻഡ്രോം

‘ഞാനെപ്പൊഴേ പറഞ്ഞതാ.’ ഇങ്ങനെ ഒരാൾ നമ്മളോട് പറയുമ്പോൾ നമുക്കെന്താണ് തോന്നുക? അത്ര ഉപകാരപ്രദമായൊരു പ്രയോഗമായി തോന്നാറുണ്ടോ അത്? ചെയ്യാനുള്ളത് ചെയ്തുകഴിഞ്ഞു. പരിണിതഫലം എന്തായാലും അതിപ്പോൾ നമ്മുടെ മുന്നിലുണ്ട്. മറ്റേയാൾ ബുദ്ധി കൂടിയയാളും നമ്മൾ കുറഞ്ഞയാളും ആണെന്ന് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ഒരു ശ്രമം കൊണ്ട് സവിശേഷമായ എന്തെങ്കിലും ഗുണം ഇനിയില്ല. ഇത്തരം ഒരു പ്രയോഗം നിരന്തരം കടന്നുവരുന്ന ഒരന്തരീക്ഷത്തിലാണ് നമ്മൾ ഉള്ളതെങ്കിലോ? ഏതു നിമിഷവും ‘ഞാനപ്പൊഴേ പറഞ്ഞതാ’ എന്ന് നമ്മളോടൊരാൾ പറഞ്ഞേക്കുമെന്ന അവസ്ഥയാണെങ്കിൽ? അക്ഷരാർഥത്തിൽ നമ്മൾ സ്റ്റക്കാവും അല്ലേ?… Continue reading 007. ദി ‘ഞാനപ്പൊഴേ പറഞ്ഞതാ’ സിൻഡ്രോം

006. പെർഫോമൻസിലേക്ക്

കോംപീറ്റൻസും പെർഫോമൻസും തമ്മിലുള്ള വ്യത്യാസം ഇന്നലെ നമ്മൾ ചർച്ച ചെയ്തു. പെർഫോമൻസിലേക്ക്, ഒരു ഔട്പുട്ട് സൃഷ്ടിക്കുന്നതിലേക്ക്, ഒരു പ്രോഡക്റ്റ് ഉണ്ടാക്കുന്നതിലേക്ക് നമ്മളുടെ ശേഷികളും അറിവും നമ്മളെ എത്തിക്കാത്തതെന്ത് എന്നതിനെപ്പറ്റി ഇന്ന് ചിന്തിക്കാം. നമ്മൾ ശ്രമിക്കുക എന്തു തരം സൃഷ്ടിയിലേക്കെത്താനാണ്? ഏറ്റവും പെർഫക്റ്റ് എന്ന് മറ്റുള്ളവർ കരുതുന്ന, നമ്മൾ കരുതുന്ന ഒരു സൃഷ്ടി – അല്ലേ? വൈറലാവുന്ന ഒരു വീഡിയോ, എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന ഒരു പ്രസംഗം, ഏറ്റവും ലാഭമുണ്ടാക്കുന്ന ഒരു കമ്പനി, പെർഫെക്റ്റ് ആയ ഇംഗ്ലീഷ്… Continue reading 006. പെർഫോമൻസിലേക്ക്