സ്വന്തം തെറ്റ് • LifeBlog #037

‘ഇത് ശരിയാണോ?’‘ഇങ്ങനെ മതിയോന്ന് നോക്കിയേ.’‘വല്ല്യ കുഴപ്പമില്ലല്ലോ? സെൻഡ് ചെയ്യട്ടേ?’ അവസാനമില്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ അമിതമായ ആശ്രയത്വത്തിന്റെ സൂചനയാണ്. ഭേദമെന്താന്ന് ചോദിച്ചാൽ, പോരായ്മയുടെയും പരാജയത്തിന്റെയും ഉത്തരവാദിത്തം കൂടി ഏറ്റെടുത്തു പ്രവർത്തിക്കുക എന്നതാണ്. പലപ്പോഴും, നമ്മുടേതായ തെറ്റ് ചെയ്യാൻ നാം കാണിക്കുന്ന ധൈര്യം, മറ്റൊരാളുടെ ശരിയിലുള്ള നമ്മുടെ വിശ്വാസത്തേക്കാളും വളർച്ചക്ക് ഉതകും.

എപ്പോഴും പ്രകാശിക്കുന്ന ബൾബ് • LifeBlog #036

കിടപ്പുമുറിയിലെ ബൾബിനെപ്പറ്റി ചിന്തിക്കൂ. നമുക്കറിയാം, അത് എപ്പോഴും പ്രകാശിക്കേണ്ടതില്ല. പുറമേനിന്നുള്ള നാച്വറൽ ആയ വെളിച്ചം ലഭ്യമാണെങ്കിൽ, അതിന് അണഞ്ഞ് കിടക്കാവുന്നതാണ്. അതുപോലെ, നമ്മൾ ഉറങ്ങുമ്പോഴും ബൾബ് പ്രകാശിക്കേണ്ടതില്ല. എപ്പോഴും ബൾബ് കത്തിച്ചിടണമെന്ന് നമ്മൾ ശഠിക്കുകയാണെങ്കിൽ രണ്ട് നഷ്ടമാണുള്ളത്. ഒന്നാമതായി ഊർജ നഷ്ടം. രണ്ടാമത്, ബൾബിന്റെ ആയുസ് കുറയുന്നു. മനുഷ്യരുടെ കാര്യവും സമാനമാണ്. എപ്പോഴും തിളങ്ങിനിൽക്കാനുള്ള പ്രെഷർ നമ്മളെ സംബന്ധിച്ചിടത്തോളം ഡാമേജിങ് ആണ്. നമ്മൾ ‘ഇന്റ്രസ്റ്റിങ്’ ആയിരിക്കുമ്പൊഴേ സ്നേഹിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്യുകയുള്ളൂ എന്ന തോന്നൽ ഉണ്ടായാൽ എന്തു സംഭവിക്കും?… Continue reading എപ്പോഴും പ്രകാശിക്കുന്ന ബൾബ് • LifeBlog #036